മോഷ്ടിച്ച ചെക്ക് മാറി വഞ്ചനക്കിരയായ മലയാളി ജയിലില്‍
text_fieldsഅജ്മാന്‍: വ്യക്തമായ പരിചയമില്ലാത്ത ആളില്‍ നിന്നും ലഭിച്ച ചെക്ക് മാറിയ മലയാളി ജയിലിലായി. ദുബൈയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ കീഴില്‍ സ്വന്തമായി പിക്കപ്പ് എടുത്ത് ഓടിച്ചിരുന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട തുമ്പൂര്‍ സ്വദേശി ബിജുമോനാണ് ചതിക്കപ്പെട്ടത്. 17 വര്‍ഷത്തിലേറെയായി യു.എ.ഇയിലുള്ള ബിജുമോനെ കഴിഞ്ഞ കൊല്ലം ഫെബ്രുവരിയിലാണ് ഓട്ടത്തിനായി സച്ചിന്‍ എന്നയാള്‍ വിളിക്കുന്നതെന്ന് ഭാര്യ അമ്പിളി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുതിയ കമ്പനി ആരംഭിക്കുകയാണെന്നും ഓട്ടമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. മൂന്നു ദിവസം ഓട്ടം പോയ ബിജുവിനോട് ഒരു മാസത്തോളം വണ്ടിയും ഡ്രൈവറെയും വാടകക്ക് വേണമെന്ന് സച്ചിന്‍ പറഞ്ഞത്രേ. എന്നാല്‍ അഡ്വാന്‍സ് വാടക തന്നാല്‍ മാത്രമേ വരികയുള്ളൂ എന്ന് ബിജു പറഞ്ഞപ്പോള്‍ , ഒരു ചെക്ക് നല്‍കി ഇത് മാറി വന്നാല്‍ അഡ്വാന്‍സ് നല്‍കാമെന്ന് സച്ചിന്‍ പറഞ്ഞു. അതനുസരിച്ച് സച്ചിന്‍ തന്ന കവറിലിട്ട ചെക്കുമായി ബിജു ദുബൈയിലെ റാക് ബാങ്കില്‍ ചെന്നു.
25,000 ദിര്‍ഹത്തിന്‍േറതാണെന്ന് കരുതി കൗണ്ടറില്‍ നല്‍കിയ ചെക്ക് പണം ലഭിച്ചപ്പോഴാണ് രണ്ടര ലക്ഷത്തിന്‍േറതാണെന്ന കാര്യം ബിജുമോന്‍ തിരിച്ചറിഞ്ഞതെന്ന് അമ്പിളി പറഞ്ഞു.
പുറത്ത് കാത്തുനിന്നിരുന്ന സച്ചിന് പണം നല്‍കിയപ്പോള്‍ അതില്‍ നിന്ന് ബിജുമോനുള്ള അഡ്വാന്‍സ് തുക തിരികെ നല്‍കി. അന്ന് രാത്രി വിളിച്ച സച്ചിന്‍ താന്‍ ഖത്തറില്‍ പോവുകയാണെന്നും ഒരാഴ്ച കഴിഞ്ഞേ തിരികെ വരൂ എന്നും പറഞ്ഞത്രേ. പിന്നീട് സച്ചിന്‍െറ വിളി കാണാതിരിന്നപ്പോള്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു.
അതിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ കുടുംബവുമൊത്ത് ബിജുമോന്‍ നാട്ടിലേക്ക് പോകുന്ന സമയത്താണ് ദുബൈ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവെക്കുന്നത്.
അപ്പോഴാണ് കാര്യം അറിയുന്നത്. സച്ചിന്‍ മറൊരാളുടെ ചെക്ക് മോഷ്ടിച്ച് കള്ള ഒപ്പിട്ട് വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നെന്നും ആ തുക യാണ് ബിജുമോനെ ഉപയോഗിച്ച് പിന്‍വലിച്ചതെന്നുമാണ് മനസ്സിലായത്.
പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇതേ രീതിയില്‍ തട്ടിപ്പിനിരയായി നവാസ് എന്ന മറ്റൊരു മലയാളി കൂടി ജയിലില്‍ ആയിട്ടുണ്ടെന്ന്. അയാള്‍ക്ക് നല്‍കിയ ചെക്കില്‍ അബ്ദുല്‍ നസീര്‍ എന്നാണു ചെക്ക് ഉടമസ്ഥന്‍െറ പേര്‍ രേഖപ്പെടുത്തിയത്. അബ്ദുല്‍ നസീര്‍ സച്ചിന്‍ എന്ന വ്യാജ പേരുപയോഗിച്ച് ബിജുമോനെ ചതിക്കുകയായിരുന്നു എന്നാണു അനുമാനിക്കുന്നതെന്ന് ബിജുമോന്‍െറ ഭാര്യ അമ്പിളി പറയുന്നു.
ബിജുമോന്‍ ഭാര്യയും രണ്ടു കുട്ടികളും സഹിതം അജ്മാനില്‍ താമസിച്ചു വരികയായിരുന്നു. ഇരിഞ്ഞാലക്കുട എം.പി ഇന്നസെന്‍റുമായി ബന്ധപെട്ടു പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ എംബസി അധികൃതര്‍ അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അച്ഛന്‍ എന്ന് വരും എന്ന് മക്കള്‍ ചോദിക്കുമ്പോള്‍ മുഖം തിരിച്ച് തേങ്ങുവാനേ അമ്പിളിക്കാവുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.