വിസ പുതുക്കുമ്പോള്‍ ക്ഷയരോഗ പരിശോധന നിര്‍ബന്ധം
text_fieldsദുബൈ: യു.എ.ഇയിലെ താമസക്കാര്‍ക്കെല്ലാം വിസ പുതുക്കുമ്പോള്‍ ക്ഷയരോഗ പരിശോധന നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിറക്കി. വിസ പുതുക്കുമ്പോള്‍ നടത്തുന്ന പരിശോധനയില്‍ ക്ഷയം കണ്ടത്തെിയാല്‍ ചികിത്സ നിര്‍ദേശിക്കും. ഒരുവര്‍ഷത്തേക്ക് മാത്രം വിസ അനുവദിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യും. രോഗം മാറിയാല്‍ വിസ പുതുക്കി നല്‍കും. മൂന്ന് തവണ നടത്തുന്ന പരിശോധനകള്‍ക്കൊടുവിലും രോഗമുണ്ടെന്ന് കണ്ടത്തെിയാല്‍ വിസ റദ്ദാക്കും. ആദ്യമായത്തെുന്നവരെയും ശ്വാസകോശ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കും. നേരത്തെ ക്ഷയ രോഗം ഉള്ളയാളാണെന്ന് തെളിഞ്ഞാല്‍ വിസ നല്‍കില്ല. എയ്ഡ്്സ്, മഞ്ഞപ്പിത്തം പോലുള്ള മാരക അസുഖങ്ങളുള്ളവര്‍ക്ക് രാജ്യത്ത് വിസ ലഭിക്കില്ല. ആദ്യമായി വിസയെടുക്കുമ്പോഴും പുതുക്കുമ്പോഴും എയ്ഡ്സിനായുള്ള വൈദ്യപരിശോധന നടത്തും. എച്ച്.ഐ.വി ബാധിതനാണെന്ന് തെളിഞ്ഞാല്‍ വിസ നല്‍കാതെ തിരിച്ചയക്കും. ആദ്യമായി രാജ്യത്തത്തെുന്നവര്‍ക്ക് മാത്രമായിരിക്കും വൈറല്‍ ഹെപറ്റൈറ്റിസ് പരിശോധന നടത്തുക.
എന്നാല്‍ ആയമാര്‍, വീട്ടുജോലിക്കാര്‍, നഴ്സറി- കിന്‍റര്‍ഗാര്‍ട്ടന്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ റെസിഡന്‍സ് വിസ പുതുക്കുമ്പോഴും ഹെപറ്റൈറ്റിസ്- ബി പരിശോധനക്ക് വിധേയമാക്കും. ശുചീകരണ തൊഴിലാളികള്‍ക്ക് ഹെപറ്റൈറ്റിസ് ബി, സി പരിശോധനകള്‍ നടത്തും. ആദ്യമായത്തെുന്നവര്‍ക്ക് രോഗം കണ്ടത്തെിയാല്‍ വാക്സിന്‍ നല്‍കുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. വിസ പുതുക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.