കല്‍ബയില്‍ തിമിംഗലം കരക്കടിഞ്ഞു
text_fieldsഷാര്‍ജ: കല്‍ബ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്‍െറ ജഡം കരക്കടിഞ്ഞു. ഞായറാഴ്ച്ചയായിരുന്നു സംഭവം. 15 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന് ടണ്‍ കണക്കിന് ഭാരമുള്ളതായി കണക്കാക്കുന്നു. ആറ് വയസ് പ്രായമുള്ളതാണ് തിമിംഗലമെന്ന് കടലുമായി അടുത്തറിയുന്നവര്‍ പറഞ്ഞു. ദേഹമാസകലം മുറിവേറ്റ നിലയിലാണ് ഇത് കരക്കടിഞ്ഞത്. ഗുരുതരമായ രോഗമോ സഹജീവികളുടെ ആക്രമണത്തില്‍ മുറിവേറ്റതോ ആകാമെന്നാണ് സംശയിക്കുന്നത്. ഇത് ഉറപ്പ് വരുത്താനായി ഇതിന്‍െറ ശരീര ഭാഗം പരിശോധനാശാലയിക്കയച്ചതായി കല്‍ബ നഗരസഭ വൃത്തങ്ങള്‍ പറഞ്ഞു. കപ്പലുകളെ ആക്രമിക്കാന്‍ പോയപ്പോള്‍ അതില്‍ നിന്നേറ്റ പരിക്കാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്.
കല്‍ബ, ഫുജൈറ തീരങ്ങളില്‍ തിമിംഗലങ്ങളുടെ ജഡങ്ങള്‍ കരക്കടിയുന്നത് പതിവാണ്. ഇതുവരെ കണ്ടത്തെിയ ജഡങ്ങളില്‍ വെച്ച് ഏറ്റവും വലുതാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. തിമിംഗലം കരക്കടിഞ്ഞ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് കാണാനത്തെിയത്. പോയ മാസം കൂറ്റന്‍ തിമിംഗലത്തെ മത്സ്യബന്ധനത്തിന് പോയവര്‍ ഫുജൈറ ഭാഗത്തെ കടലില്‍ നിന്ന് സാഹസികമായി പിടികൂടിയിരുന്നു. മത്സ്യബന്ധനത്തിന് പോയവരെ ആക്രമിക്കാന്‍ കുതിച്ച് ചാടിയ ഇതിനെ വളരെ പണിപ്പെട്ടാണ് മീന്‍പിടുത്തക്കാര്‍ വരുതിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.