കോണ്‍ഗ്രസിന് പുതിയ പ്രവാസി സംഘടന-ഇന്‍കാസ്
text_fieldsദുബൈ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ പ്രവാസി പോഷക സംഘടനക്ക് യു.എ.ഇയില്‍ പുതിയ പേരും നേതൃത്വവും നിലവില്‍ വന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്സ് സൊസൈറ്റി (‘ഇന്‍കാസ്) എന്നാണ് പുതിയ പേര്. കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തി, ഇന്ത്യയുടെയും യു.എ.ഇയുടെയും കലാ സാസ്കാരിക വികസന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ സംഘടന ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കോണ്‍ഗ്രസിന്‍െറ പ്രവാസി സംഘടനയായിരുന്ന ഒ.ഐ.സി.സിക്ക് ദുബൈയില്‍ അനുമതി ലഭിക്കാത്തതിനെതുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഇനി മുതല്‍ ഇന്‍കാസ് ആയിരിക്കും കോണ്‍ഗ്രസിന്‍െറ യു.എ.ഇയിലെ പോഷക സംഘടന. കേന്ദ്ര കമ്മിറ്റിയുടെ ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി നേതൃത്വം പ്രഖ്യാപിച്ചു.
സി.ആര്‍.ജി നായരാണ് യു.എ.ഇ കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റ്. പുന്നക്കന്‍ മുഹമ്മദലിയാണ് ജനറല്‍ സെകട്ടറി. ബേബി തങ്കച്ചനെ ട്രഷററായും തിരഞ്ഞെടുത്തു.
ഇടവ സെയ്ഫാണ് വര്‍ക്കിങ് പ്രസിഡന്‍റ്. കൂടാതെ, ഏഴ് വൈസ് പ്രസിഡന്‍റുമാരെയും ആറ് സെക്രട്ടറിമാരെയും പ്രഖ്യാപിച്ചു. ടി.എ. രവീന്ദ്രന്‍, കെ.എച്ച്.താഹിര്‍, ഷാജി ഖാന്‍, ടി.എ. നാസര്‍, എന്‍.പി. രാമചന്ദ്രന്‍, ആര്‍.എം.പി ജമാലുദ്ദീന്‍, നളിനാക്ഷന്‍ ഈരാറ്റുപുഴ എന്നിവരാണ് കേന്ദ കമ്മിറ്റി വൈസ് പ്രസിഡന്‍റുമാര്‍. അബ്ദുല്‍ മനാഫ്, അബ്ദുല്‍ മജീദ്, എസ്.എം. ജാബിര്‍, എച്ച്.അഷ്റഫ്, അനീഷ് ഭാസി, രഘുത്തമന്‍ എന്നിവരാണ് സെക്രട്ടറിമാര്‍.
കെ.പി.സി.സി ജനറല്‍ സ്രെകട്ടറിമാരായ അഡ്വ. പി എം സുരേഷ് ബാബു, എന്‍.സുബ്രഹ്മണ്യന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചകളിലാണ് ഐകകണ്ഠ്യേന ഭാരവാഹികളെ കണ്ടത്തെിയത്. പിന്നീട് കെ.പി.സി.സി നേതൃത്വം ഇത് അംഗീകരിക്കുകയായിരുന്നു. 2016 ഡിസംബര്‍ 31 വരെയാണ് കമ്മിറ്റിയുടെ കാലാവധി. യു.എ.ഇയിലെ മറ്റു എമിറേറ്റ് കമ്മറ്റികളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.