കനാല്‍ പദ്ധതി ശൈഖ് മുഹമ്മദ് പരിശോധിച്ചു
text_fieldsദുബൈ: ദുബൈയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി കാണാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നേരിട്ടത്തെി. ബിസിനസ് ബേയെ അറേബ്യന്‍ ഗള്‍ഫുമായി ബന്ധിപ്പിച്ച് ദുബൈയുടെ ഹൃദയത്തിലുടെ കടന്നുപോകുന്ന മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍ പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കനാല്‍ കുഴിക്കുന്ന ജോലിയും ശൈഖ് സായിദ് റോഡ്, അല്‍ വാസല്‍ റോഡ്, ജുമൈറ റോഡ് എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു.
പദ്ധതിയുടെ 61 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. മെയ്ദാന്‍ ഗ്രൂപ്പ് സഈദ് ഹുമൈദ് അല്‍ തായര്‍, ആര്‍.ടി.എ ഡയറക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരും ശൈഖ് മുഹമ്മദിനെ സ്വീകരിക്കാനുണ്ടായിരുന്നു.
ശൈഖ് സായിദ് റോഡില്‍ ഷാര്‍ജ ദിശയിലുള്ള എട്ടുവരി മേല്‍പ്പാലം കഴിഞ്ഞദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. അബൂദബി ദിശയിലേക്കുള്ള പാലത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മത്താര്‍ അല്‍ തായര്‍ പറഞ്ഞു. അല്‍ വാസല്‍, ജുമൈറ റോഡുകളിലെ പാലം ജൂലൈയോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകും. കനാല്‍ വെട്ടുന്ന ജോലി 52 ശതമാനത്തിലത്തെിയിട്ടുണ്ട്. അടുത്ത സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കനാലിനോടനുബന്ധിച്ച് നിര്‍മിക്കുന്ന മൂന്നു നടപ്പാലങ്ങളുടെ രുപരേഖയും മാതൃകയും ശൈഖ് മുഹമ്മദ് പരിശോധിച്ചു.
നിര്‍മാണത്തിന് വേഗം കൂട്ടാന്‍ മൂന്നു കരാറാണ് നല്‍കിയിരിക്കുന്നത്. 200 കോടി ദിര്‍ഹമാണ് മൊത്തം ചെലവ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.