ആവേശമായി സ്കൂള്‍ യുവജനോത്സവം
text_fieldsഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഫുജൈറ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്‍റര്‍ സ്കൂള്‍ യുവജനോത്സവം കലാ പ്രകടനത്തിന്‍െറ മികവുകൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 380 ലധികം കലാ പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. റാസല്‍ ഖൈമ സ്കോളേര്‍സ് ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തത്തെി. ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫുജൈറയിലെ തുഷാര്‍ ഷൈ ജുജൂനിയര്‍ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. റാസല്‍ഖൈമ സ്കോളേര്‍സ ്ഇന്ത്യന്‍ സ്കൂളിലെ സാന്ദ്ര രാജന്‍ ജൂനിയര്‍ കലാതിലകമായും അതേ സ്കൂളിലെ കൃഷ്ണ സുരേഷ് സീനിയര്‍ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും എഴുത്തുകാരിയുമായ ഡോ.പി.എസ്.ശ്രീകല മേള ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സൈമണ്‍ സാമുവേല്‍ അധ്യക്ഷത വഹിച്ചു.
കൊച്ചുകൃഷ്ണന്‍, ബിജുസോമന്‍,അബ്ദുല്‍ റസാഖ്, സുകുമാരന്‍, സി.കെ.ലാല്‍ എന്നിവര്‍ പങ്കെടുത്തു. ഏഴു വേദികളിലായി നടന്ന മത്സര പരിപാടികള്‍ രാത്രി ഒമ്പതുമണിയോടെസമാപിച്ചു.കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന യുവജനോത്സവത്തിന്‍െറ സമ്മാനവിതരണവും അതേ ദിവസം തന്നെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.