ശൈഖ് മുഹമ്മദിന്‍െറ ലണ്ടന്‍ ട്രെയിന്‍ യാത്രാ ദൃശ്യം തരംഗമാകുന്നു
text_fieldsദുബൈ: യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്‍െറ ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിന്‍ യാത്രയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിനൊപ്പമാണ് ശൈഖ് മുഹമ്മദിന്‍െറ യാത്ര. മറ്റ് യാത്രക്കാരുടെ കൂടെ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് ഇരുവരും ഭൂഗര്‍ഭ ട്രെയിനില്‍ സഞ്ചരിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ഹംദാന്‍ പുറത്തുവിട്ട വിഡിയോ ദൃശ്യത്തിന് മണിക്കൂറുകള്‍ക്കകം വലിയ പ്രചാരമാണ് ലഭിച്ചത്. പരമ്പരാഗത അറബ് വസ്ത്രം ഉപേക്ഷിച്ച് ടീഷര്‍ട്ടും പാന്റ്സുമിട്ടാണ് ഇരുവരും തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തത്. ലണ്ടന്‍ ഭൂഗര്‍ഭ ട്രെയിനിന്‍െറ സെന്‍ട്രല്‍ ലൈനിലൂടെയായിരുന്നു യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.