അണ്ടര്‍-17 ഇന്ത്യന്‍ ഫുട്ബാള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് ദുബൈയില്‍
text_fieldsദുബൈ: അണ്ടര്‍- 17 ഫുട്ബാള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിഭകള്‍ക്ക് അവസരമൊരുങ്ങുന്നു. ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് വെള്ളി, ശനി ദിവസങ്ങളില്‍ ഊദ്മേത്തയിലെ ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമില്‍ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഫിഫ അണ്ടര്‍- 17 ലോകകപ്പ് ഇന്ത്യന്‍ ടീം ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അഭിഷേക് യാദവ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2017 സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയിലാണ് അണ്ടര്‍- 17 ലോകകപ്പ് നടക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ടീം ആദ്യമായി ലോകകപ്പില്‍ പങ്കെടുക്കുകയാണ്. ആദ്യമായാണ് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ വിദേശ രാജ്യങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതും. 2000, 2001 വര്‍ഷങ്ങളില്‍ ജനിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള കുട്ടികള്‍ക്കാണ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരം. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ നിവാസികള്‍ക്ക് രാവിലെ ഏഴുമുതല്‍ 10 വരെയും അബൂദബി, അല്‍ഐന്‍, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാത്രി എട്ട് മുതല്‍ 10 വരെയുമായിരിക്കും ട്രയല്‍സ്. നോമ്പനുഷ്ഠിക്കുന്നവര്‍ രാത്രി എട്ടിന് എത്തിയാല്‍ മതി. പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പുമായി 15 മിനുട്ട് മുമ്പ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജഴ്സിയും ഷോര്‍ട്സും ഷൂവും സോക്സും കൊണ്ടുവരണം.
കുട്ടികളുടെ കളി വിലയിരുത്തിയ ശേഷം അഭിഷേക് യാദവും സംഘവും പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തും. ഇവര്‍ക്കായി ഇന്ത്യന്‍ ടീം കോച്ച് നിക്കോളായി ആദമിന്‍െറ സാന്നിധ്യത്തില്‍ മറ്റൊരു ട്രയല്‍സ് കൂടി പിന്നീടുണ്ടാകും. അദ്ദേഹമായിരിക്കും ടീമിലേക്കുള്ള അന്തിമ തെരഞ്ഞെടുപ്പ് നടത്തുക.
ടീം സെലക്ഷന്‍ പ്രക്രിയക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങാനും ആലോചനയുണ്ടെന്ന് അഭിഷേക് യാദവ് പറഞ്ഞു. കുട്ടികള്‍ക്ക് പരിശീലനത്തിന്‍െറ വിഡിയോ അപ്ലോഡ് ചെയ്യാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ടാകും. ഇത് വിലയിരുത്തി പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തും. അമേരിക്ക, ആസ്ത്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അഭിഷേക് യാദവ് കൂട്ടിച്ചേര്‍ത്തു. എ.ഐ.എഫ്.എഫ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വിക്രം നാനിവഡേക്കര്‍, ലോക്കല്‍ പ്രൊജക്റ്റ് കോഓഡിനേറ്റര്‍ സി.കെ.പി. മുഹമ്മദ് ഷാനവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0502030745.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.