കൊടിയത്തൂര്‍ വാദിറഹ്മക്ക് വന്‍ വികസന പദ്ധതികള്‍
text_fieldsദുബൈ: കൊടിയത്തൂര്‍ വാദിറഹ്മ അനാഥശാലയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിനായി വന്‍ വികസന പദ്ധതികള്‍ രൂപപ്പെടുത്തിയതായി വാദിറഹ്മ ഗവേണിങ് ബോഡി ചെയര്‍മാന്‍ കെ.സി.സി. ഹുസൈന്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതികള്‍ എന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനു അനാഥകളെ മികച്ച ധാര്‍മിക സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുത്ത ഈ സ്ഥാപനം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സംസ്ഥാന തലത്തില്‍ നടത്തി വരുന്ന മത്സരങ്ങളില്‍ തുടര്‍ച്ചയായി 21 തവണ ഒന്നാം സ്ഥാനം നേടി. ഇവിടെ മികവുറ്റ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ഗവേണിങ് ബോഡിയുടെ തീരുമാനം. കേരളത്തിലെ മികച്ച അനാഥശാലകളില്‍ ഒന്നായ അല്‍ ഇസ്ലാഹ് ഓര്‍ഫനേജ് വാദിറഹ്മ ഒ. അബ്ദുുറഹ്മാന്‍ പ്രസിഡന്‍റായിരിക്കുന്ന ഇസ്ലാഹിയ അസോസിയേഷനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്
അനുബന്ധ സ്ഥാപനമായ വാദിറഹ്മ ഇംഗ്ളീഷ് സ്കൂളിന്‍െറ വികസനത്തിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. പ്രീ പ്രൈമറി തലത്തില്‍ ഈ വര്‍ഷം മുതല്‍ മോണ്ടിസോറി സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്. മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി ഫിനിഷിങ് സ്കൂള്‍ ഉടനെ ആരംഭിക്കും.
ഫിനിഷിങ് സ്കൂള്‍, മോണ്ടിസോറി സ്ഥാപനങ്ങള്‍ക്കായി പുതിയ കെട്ടിടം, സ്ഥാപന വ്യൂഹങ്ങള്‍ക്കായി ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും വിവിധ ജി.സി.സി രാജ്യങ്ങളില്‍ നടത്തുന്ന ഹ്രസ്വ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ദുബൈയില്‍ എത്തിയ കെ.സി.സി ഹുസൈന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.