ഇന്ത്യന്‍ ജഴ്സിയണിയാന്‍ കുട്ടിക്കൂട്ടം ഇരമ്പിയെത്തി
text_fieldsദുബൈ: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍- 17 ഫുട്ബാള്‍ ലോകകപ്പില്‍ കളിക്കുന്ന ആതിഥേയ ടീമിലിടം പ്രതീക്ഷിച്ച് ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയത് സംഘാകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച കുട്ടിക്കൂട്ടം. രണ്ടു ദിവസത്തെ സെലക്ഷന്‍ ട്രയല്‍സിന്‍െറ ആദ്യദിനമായ വെള്ളിയാഴ്ച 280 ഓളം പേരാണ് ഇന്ത്യന്‍ ബൂട്ടുകെട്ടാന്‍ ആഗ്രഹിച്ച് എത്തിയത്. ഇന്ത്യയിലെ എതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുണ്ടായിരുന്നെങ്കിലും കൂടുതല്‍ കേരളത്തില്‍ നിന്നു തന്നെയായിരുന്നു.
രാവിലെ ഏഴു മണി മുതല്‍ 10 വരെ നടന്ന ട്രയല്‍സില്‍ 147 കുട്ടികള്‍ പങ്കെടുത്തു. നോമ്പുകാരെ കൂടി ഉദ്ദേശിച്ച് രാത്രി നടന്ന ട്രയല്‍സില്‍ 130 പേരും. 11 പേരടങ്ങുന്ന വിവിധ ടീമുകളാക്കി 25 മിനിറ്റ് വീതം കളിപ്പിച്ചായിരുന്നു ട്രയല്‍സ്. ഇന്നലത്തെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇന്നും ഹാജരാകണം. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 16 പേര്‍ ഇന്ത്യയില്‍ നടക്കുന്ന അന്തിമ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കും. ഇന്ത്യന്‍ ദേശീയ കോച്ച് നിക്കോളായി ആദമിന്‍െറ സാന്നിധ്യത്തിലായിരിക്കും 2017 സെപ്റ്റംബര്‍- ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് കളിക്കാനുള്ള ടീമിലേക്കുള്ളവരെ കണ്ടത്തെുക.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമില്‍ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സെലക്ടര്‍ ജോഷ്വ ജോസഫ് ലൂയിസ്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഫുട്ബാള്‍ പ്രൊജക്ട് ഓഫീസര്‍ മുഹമ്മദ് അലി എന്നിവരാണ് ദുബൈയിലെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത്. ഇവിടത്തെ അന്തിമ പട്ടിക തയാറാക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഫിഫ അണ്ടര്‍- 17 ലോകകപ്പ് ഇന്ത്യന്‍ ടീം ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അഭിഷേക് യാദവ്, എ.ഐ.എഫ്.എഫ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വിക്രം നാനിവഡേക്കര്‍ എന്നിവരും നിരീക്ഷകരായുണ്ടാകും. പദ്ധതിയുടെ യു.എ.ഇ കോര്‍ഡിനേറ്ററായ സി.കെ.പി. മുഹമ്മദ് ഷാനവാസാണ് ദുബൈയില്‍ സെലക്ഷന്‍ ട്രയല്‍സിന്‍െറ ഏകോപനം നിര്‍വഹിക്കുന്നത്. നൂറോളം കുട്ടികളെ മാത്രമാണ് തങ്ങള്‍ ദുബൈ ട്രയല്‍സില്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ഷാനവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.