എം.എം അക്ബറിന്‍െറയും ചുഴലി അബ്ദുല്ല മൗലവിയുടെയും പ്രഭാഷണം
text_fieldsദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ മതകാര്യ വകുപ്പ് ഒരു മാസം നീളുന്ന റമദാന്‍ പരിപാടികള്‍ക്ക് റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിങ് എന്ന പേരില്‍ തുടക്കം കുറിച്ചു.
അല്‍ഖവാനിജിലെ സായിദ് ബിന്‍ മുഹമ്മദ് ഫാമിലി ഗാതറിങ്, റാശിദിയ വലിയ പള്ളി, ഹോര്‍ലാന്‍സ് ഇഫ്താര്‍ ടെന്‍റ് എന്നീ സ്ഥലങ്ങളിലാണ് പരിപാടികള്‍ നടക്കുന്നത്.
ജൂണ്‍ 16 വ്യാഴാഴ്ച തറാവീഹ് നമസ്കാര ശേഷം റാശിദിയ വലിയ പള്ളിയിലും 17ന് വെള്ളിയാഴ്ച തറാവീഹിന് ശേഷം ഹോര്‍ലാന്‍സ് റമദാന്‍ ടെന്‍റിലും ചുഴലി അബ്ദുല്ല മൗലവി പ്രഭാഷണം നടത്തും. ജൂണ്‍ 24 വെള്ളിയാഴ്ച തറാവീഹിന് ശേഷം ഹോര്‍ലാന്‍സ് റമദാന്‍ ടെന്‍റില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബറിന്‍െറ പ്രഭാഷണവും ഉണ്ടായിരിക്കും.
ഹോര്‍ലാന്‍സിലെ ശീതീകരിച്ച ടെന്‍റില്‍ 2000 പേര്‍ക്ക് ഇരിക്കാനുള്ള സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും 1700 ആളുകള്‍ക്കുള്ള നോമ്പുതുറ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. എല്ലാദിവസവും നോമ്പ്തുറക്ക് മുമ്പ് മലയാളം, തമിഴ്, ഉറുദു എന്നീ ഭാഷകളില്‍ പ്രഭാഷണവും നടന്നുവരുന്നുണ്ട്.
ഹോര്‍ലാന്‍സ് ടെന്‍റിന്‍െറ നടത്തിപ്പ് ചുമതല അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററിനാണ്.
ദുബൈ മതകാര്യവകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ അല്‍മനാര്‍ സെന്‍ററിന്‍െറ 100 വളണ്ടിയര്‍മാര്‍ ഓരോ ദിവസവും ഹോര്‍ലാന്‍സ് റമദാന്‍ ടെന്‍റില്‍ കര്‍മനിരതരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 4588760.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.