വളണ്ടിയര്‍മാര്‍ക്കൊപ്പം പരിശീലനത്തിന് അവസരം
text_fieldsദുബൈ: ദുബൈ കെ.എം.സി.സിയുടെ ഇഫ്താര്‍ ടെന്‍റില്‍ വളണ്ടിയര്‍മാര്‍ക്കൊപ്പം പരിശീലനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരം. എല്ലാ ദിവസവും വൈകിട്ട് നാലുമുതല്‍ 7.30 വരെയാണ് പരിശീലനം. വിദ്യാര്‍ഥികള്‍ക്കിടയില്‍ സേവന സന്നദ്ധതയും കാരുണ്യബോധവും ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യസേവന മനസ്ഥിതിയും ഉത്തരവാദിത്വ ബോധവുമുള്ള ലോക പൗരന്മാരാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതിനുമാണ് പരിപാടി ആവിഷ്കരിച്ചത്. താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ജൂണ്‍ 15ന് മുമ്പ് ദുബൈ കെ.എം.സി.സി. ഓഫിസുമായോ വളണ്ടിയര്‍ ക്യാപ്റ്റനുമായോ ബന്ധപ്പെട്ട് പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.
2000ഓളം പേര്‍ക്ക് ദിനേന നോമ്പ് തുറക്കാനുള്ള സൗകര്യമാണ് കെ.എം.സി.സിയുടെ ടെന്‍റിലുള്ളത്. ദുബൈ സാമൂഹ്യക്ഷേമ, മതകാര്യവകുപ്പുകളുടെയും ദുബൈ നഗരസഭയുടെയും അനുമതിയോടെ ഭക്ഷ്യ ശുചിത്വ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഇഫ്താറിന് വേണ്ട ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും. പരിചയസമ്പന്നരും സേവന സന്നദ്ധരുമായ 150ഓളം വളണ്ടിയര്‍മാരാണ് ഇഫ്താര്‍ ടെന്‍റില്‍ സേവനമനുഷ്ഠിച്ചുവരുന്നത്.
നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നത് മുതല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. വിവരങ്ങള്‍ക്ക്: 04 2727773, 055 8591080.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.