Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 2:37 PM IST Updated On
date_range 7 April 2017 7:23 AM ISTപുനര്‍ മൂല്യനിര്‍ണയം: മോഡല്‍ സ്കൂളിലെ ആറ് കുട്ടികള്‍ക്ക് കൂടി എ പ്ളസ്
text_fieldsbookmark_border
അബൂദബി: എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണയത്തിലൂടെ അബൂദബി മുസഫ മോഡല്‍ സ്കൂളിലെ ആറ് വിദ്യാര്‍ഥികള്‍ കൂടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് സ്വന്തമാക്കി. ഹിഷാം അബ്ദുല്‍ ഹക്കീം, ഇജാസ് അഹമ്മദ്, മുഹമ്മദ് ഫാദില്‍, നേഹ ഉസ്മാന്‍, എം.വി. ഷഹാന, ക്രിസ്റ്റിന്‍ ശാന്തി എന്നിവര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്.
ഇതോടെ ഈ വര്‍ഷത്തെ പത്താം ക്ളാസ് പരീക്ഷയില്‍ മോഡല്‍ സ്കൂളില്‍ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരുടെ എണ്ണം 31 ആയതായി പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story