അബൂദബി–കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് 26 മണിക്കൂറിന് ശേഷവും പുറപ്പെട്ടില്ല
text_fieldsഅബൂദബി: വിമാനത്തിന്‍െറ മുന്‍ഭാഗത്തെ ചില്ല് പൊട്ടിയത് മൂലം കഴിഞ്ഞ ദിവസം സര്‍വീസ് റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 26 മണിക്കൂറിന് ശേഷവും അബൂദബിയില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടില്ല. മുംബൈയില്‍ നിന്ന് എത്തിയ സംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരം നാലോടെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി 12ന് വിവരം ലഭിക്കുമ്പോഴും യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. 12.30ന് പുറപ്പെടുമെന്നാണ് ഏറ്റവും അവസാനം അറിയിച്ചിരിക്കുന്നത്. ഗര്‍ഭിണികളടക്കമുള്ള സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാര്‍ നിരവധി മണിക്കൂറുകളാണ് ഇതു കാരണം ദുരിതമനുഭവിച്ചത്.
ഞായറാഴ്ച രാത്രി 8.50ന് പോകേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരില്‍ നല്ളൊരു വിഭാഗത്തെയും രാത്രി ഹോട്ടലിലേക്ക് മാറ്റിയിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച യാത്രക്കാരെ തിരിച്ചുവിടുകയും ചെയ്തു. അതേസമയം, സന്ദര്‍ശക വിസയിലുള്ളവരും വിസ കാലാവധി കഴിഞ്ഞവരുമായ യാത്രികര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരില്‍ 23 പേരെ തിങ്കളാഴ്ച രാവിലെയുള്ള വിമാനത്തില്‍ മുംബൈയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ കൊച്ചിയിലത്തെിയത്. വിസ കാലാവധി കഴിഞ്ഞ ചിലര്‍ക്ക് പിഴയൊടുക്കേണ്ടിവന്നു. അതേസമയം, തിങ്കളാഴ്ച വൈകുന്നേരം നാലോടെ വിമാനം പുറപ്പെടുമെന്നും ഒരു മണിക്ക് അബൂദബി വിമാനത്താവളത്തില്‍ എത്തണമെന്നും ബാക്കിയുള്ള യാത്രികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, യാത്രക്കാര്‍ എത്തിയപ്പോള്‍ എക്സ്പ്രസിന്‍െറ കൗണ്ടറില്‍ ആളുണ്ടായിരുന്നില്ളെന്ന് പരാതിയുണ്ട്. വൈകുന്നേരം നാല് മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും വീണ്ടും വൈകി. റമദാന്‍ വ്രതമെടുത്ത യാത്രക്കാര്‍ അടക്കം എല്ലാവരും പ്രയാസത്തിലായി. ഒരു സാന്‍ഡ്വിച്ചും ഒരു കുപ്പി വെള്ളവും മാത്രമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. മണിക്കൂറുകള്‍ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ വൈകാനുള്ള കാരണം എന്താണെന്നോ യാത്രക്കാരെ അറിയിക്കാന്‍ എക്സ്പ്രസ് അധികൃതര്‍ തയാറായില്ളെന്നും പരാതിയുണ്ട്.
വിമാനത്താവളത്തിലത്തെിയ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ മുഹമ്മദ് ഷാരിഖ് പറഞ്ഞു.
ഗര്‍ഭിണിയായ തന്‍െറ ഭാര്യയെ നാട്ടില്‍കൊണ്ടാക്കി ബുധനാഴ്ച മടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. തിരിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസിനാണ് ടിക്കറ്റ് എടുത്തത് എന്നതിനാല്‍ എന്ന് മടങ്ങാനാവുമെന്നത് സംബന്ധിച്ച് ഒരു നിശ്ചയവുമില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.