ചുവന്ന ഗ്രഹത്തിന്‍െറ ഉള്ളറിയാന്‍ യു.എ.ഇ-നാസ കരാര്‍
text_fieldsഅബൂദബി: ചൊവ്വയില്‍ കാലുകുത്താനുള്ള ദൗത്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യു.എ.ഇയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും തമ്മില്‍ ധാരണയിലത്തെി. ചുവന്ന ഗ്രഹത്തിന്‍െറ ഉള്ളറിയാനായി ഇരു വിഭാഗവും ബഹിരാകാശ വാഹനങ്ങള്‍, ശാസ്ത്രീയ ഉപകരണങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍, വിവരങ്ങള്‍ തുടങ്ങിയവ പങ്കുവെക്കും.
അബൂദബിയില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ ബഹിരാകാശ ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റുമൈതിയും നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡനുമാണ് കരാറില്‍ ഒപ്പുവെച്ചത്. സാമ്പത്തിക, സാംസ്കാരിക, നയതന്ത്ര മേഖലകളില്‍ യു.എ.ഇയും അമേരിക്കയും ഏറെക്കാലമായി സഖ്യകക്ഷികളാണെന്ന് റുമൈതി പറഞ്ഞു. മനുഷ്യവംശത്തിന്‍െറ ക്ഷേമത്തിനായി ബഹിരാകാശ വിജ്ഞാനരംഗത്ത് നാസയോടും അമേരിക്കയോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഏറെക്കാലമായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാകാന്‍ കരാര്‍ ഉപകരിക്കും. യു.എ.ഇയിലെയും അമേരിക്കയിലെയും നിരവധി സംഘടനകള്‍ക്ക് പരസ്പരം ഉപകരിക്കുന്ന പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുന്നതിനുള്ള വാതിലാണ് ഈ കരാര്‍ തുറന്നിടുന്നതെന്നും റുമൈതി പറഞ്ഞു.
സ്വകാര്യ മേഖലയുടെയും നിരവധി അന്താരാഷ്ട്ര പങ്കാളികളുടെയും സഹകരണത്തോടെ ചൊവ്വയിലേക്കുള്ള സ്വപ്നയാത്ര നടത്താനുള്ള പദ്ധതികളുമായി നാസ മുന്നോട്ടുപോവുകയാണെന്ന് ബോള്‍ഡന്‍ പറഞ്ഞു. യു.എ.ഇയുമായുണ്ടാക്കിയ കരാര്‍ ഈ യാത്രയ്ക്ക് ഏറെ പുരോഗതിയുണ്ടാക്കും. പരസ്പര താല്‍പര്യമുള്ള നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധ ഇതിനകം ചര്‍ച്ച നടത്തിയാതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.