പ്രണാം മലബാര്‍ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു
text_fieldsദുബൈ: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കേമലബാര്‍ നായര്‍ കുടുംബ കൂട്ടായ്മയായ ‘പ്രണാം മലബാര്‍’ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി നല്‍കിവരുന്ന വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഈ അധ്യനവര്‍ഷം പ്ളസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് കാത്തിരിക്കുന്നവര്‍ പ്ളസ് ടു മാര്‍ക്ക് ലിസ്റ്റ് അടക്കം ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ pranamedu @ gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജൂലൈ 31ന് മുമ്പ് അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷാഫോറം www.pranammalabar.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റില്‍ കണ്ണൂരിലാണ് ധനസഹായം വിതരണം ചെയ്യുക. 'പ്രണാം മലബാര്‍' 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.കെ.പി.നായര്‍ (പ്രസിഡന്‍റ്), ജയദേവന്‍ നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി), കെ.പി.സുരേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.