നീര്‍മാതളം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsദുബൈ: കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തുകാരുടെ കൂട്ടായ്മയായ ‘പുന്നയുര്‍ക്കുളം ആര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ സെന്‍ററിന്‍്റെ (പാര്‍ക്)" ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് കമലാ സുരയ്യ നീര്‍മാതളം കഥാ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.
പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥകള്‍ അയക്കാം.സൃഷ്ടികള്‍ മൗലികവും ക്രിയാത്മകവുമായിരിക്കണം. രചനകള്‍ കൈയെഴുത്താണെങ്കില്‍ 12 പേജിലും ടൈപ്പ് ചെയ്തതാണെങ്കില്‍ ആറു പേജിലും കൂടാന്‍ പാടില്ല. വിജയിക്ക്് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. ഇന്ത്യക്ക് പുറത്തു നിന്നുള്ള പ്രവാസികള്‍ മാത്രമേ രചനകള്‍ അയക്കേണ്ടതുള്ളൂ.
എന്‍ട്രികള്‍ ആഗസ്റ്റ് 31നകം ‘കണ്‍വീനര്‍, കമലാ സുരയ്യ നീര്‍മാതളം കഥാ പുരസ്കാരം, പി. ഒ ബോക്സ് 97617, ദുബൈ, യു.എ.ഇ’ എന്ന വിലാസത്തിലോ "parcaward@parcdubai.com"എന്ന ഇമെയില്‍ വിലാസത്തിലോ ലഭിക്കണം.
രചയിതാവിനെക്കുറിച്ചുള്ള ലഘു വിവരണവും ഫോട്ടോയും വിലാസവും രചനയോടൊപ്പം വെക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.