ഷാര്‍ജ റമദാന്‍ വില്ളേജ് ശ്രദ്ധേയമാകുന്നു
text_fieldsഷാര്‍ജ: അല്‍ താവൂനിലെ എക്സ്പോ സെന്‍ററില്‍ ഒരുക്കിയ റമദാന്‍ വില്ളേജ് ശ്രദ്ധേയമാകുന്നു. രാത്രി എട്ടിന് പ്രവര്‍ത്തനം തുടങ്ങി പുലര്‍ച്ചെ രണ്ടിന് അടക്കുന്ന വില്ളേജില്‍ നൂറ് കണക്കിന് പേരാണ് ദിവസവും സന്ദര്‍ശിക്കാനത്തെുന്നത്.
വില്ളേജിന് പുറത്ത് പഴയ കാറുകളുടെ പുതുമ ആസ്വദിക്കാം. വിവിധ കമ്പനികളുടെ പല തരം കാറുകളുടെ നീണ്ട നിരയാണ് ഇവിടെയുള്ളത്. കാറുകളുടെ ഫോട്ടോ എടുക്കാന്‍ അനുവാദമില്ല. അകത്തേക്ക് കടക്കുന്നവരെ സ്വാഗതം ചെയ്യാനായി കൂറ്റന്‍ റാന്തല്‍ വിളക്കിന്‍െറ ശില്‍പ്പമുണ്ട്.
യൂണിയന്‍ ഹാളിലാണ് പരമ്പരാഗത ഗ്രാമം ഒരുക്കിയിട്ടുള്ളത്. യു.എ.ഇയുടെ പഴയകാല ജീവിതം ഇവിടെ അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഈന്തപനയുടെ ഓലമടല്‍ കൊണ്ട് തീര്‍ത്ത വേലിയും കവാടവും. അകത്താകെ ഈന്തപ്പനയുടെ തടിയും ഓലയും കൊണ്ടൊരുക്കിയ കുടിലുകളും കച്ചവട കേന്ദ്രങ്ങളും. പരമ്പരാഗത ഇമാറാത്തി ഭക്ഷണം ഇവിടെ വാങ്ങാന്‍ കിട്ടും. കൃഷി രീതികളെ കുറിച്ചും പഴയ ജീവിത വ്യവസ്ഥകളെ കുറിച്ചും പഴയ ഉപകരണങ്ങള്‍ മനസിലാക്കി തരും. ഇന്ത്യയില്‍ നിര്‍മിച്ച പഴയ റാന്തല്‍ വിളക്ക് പുതുമ നിറഞ്ഞ കാഴ്ച്ചയാണ്. ഇത്തരത്തിലുള്ള റാന്തല്‍ ഇപ്പോള്‍ എവിടെയും കാണാന്‍ കിട്ടില്ല. ചെറിയ ഘടികാരം, തയ്യല്‍ യന്ത്രം, കുട്ടികളെ ഉറക്കാന്‍ ഉപയോഗിച്ചിരുന്ന തൊട്ടില്‍, ആട്ടു കട്ടില്‍, ഉറി, പങ്ക, പാത്രങ്ങള്‍, ഭോജന-ശയന മുറികള്‍, കലാവിരുന്നുകള്‍, സംഗീതോപകരണങ്ങള്‍, വെള്ളം ശേഖരിക്കാനുപയോഗിച്ചിരുന്ന തോല്‍പാത്രങ്ങള്‍, കിണറിന്‍െറ മാതൃകകള്‍, പുരാതന തെരുവ് എന്നിവ മനോഹരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്.
അബു മൂസ ഹാളില്‍ കച്ചവട സ്ഥാപനങ്ങളാണ്. വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, പാദരക്ഷകള്‍, അടയാഭരണങ്ങള്‍, തേന്‍, വെണ്ണ, പലഹാരങ്ങള്‍, ശീതളപാനിയങ്ങള്‍, പുസ്തകങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ നീണ്ട നിര തന്നെയുണ്ട്.
ഒരു ദിര്‍ഹം മുതലാണ് വില. കുട്ടികള്‍ക്ക് കളിക്കാനും രസിക്കാനുമായി നിരവധി സംഗതികളുണ്ട്. അകത്തും പുറത്തുമായിട്ടാണ് കുട്ടികള്‍ക്കുള്ള വിനോദോപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളത്. സന്ദര്‍ശകരെ കാത്ത് നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നു. പ്രവേശനം വാഹനം നിറുത്താനുള്ള സൗകര്യം എന്നിവ സൗജന്യമാണ്. കൂടുതല്‍ വാഹനങ്ങള്‍ക്ക് നിറുത്താനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. അകത്തിരുന്ന് മടുത്താല്‍ തൊട്ടടുത്ത കോര്‍ണിഷില്‍ പോയിരിക്കുകയും ചെയ്യാം. ജുലൈ ഏഴുവരെയാണ് വില്ളേജ് പ്രവര്‍ത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.