മരുഭൂമിയിലെ ഇടയന്‍മാര്‍ക്കിടയില്‍ ഇഫ്താര്‍ സംഗമം ഒരുക്കി മലയാളി കൂട്ടായ്മ
text_fieldsഅബൂദബി: നഗരത്തിന്‍െറയും ആള്‍ക്കൂട്ടത്തിന്‍െറയും ആഘോഷങ്ങളില്‍ നിന്നകന്ന് മരുഭൂമിയില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇടയന്‍മാര്‍ക്ക് ഇടയിലേക്ക് ഇഫ്താര്‍ സംഗമത്തിന്‍െറ സന്തോഷവുമായി മലയാളി കൂട്ടായ്മ.
അബൂദബിയിലെ മരുഭൂമിയുടെ ഉള്ളറകളില്‍ മസ്റകളില്‍ ഒട്ടകങ്ങളെയും ആടുകളെയും മേയ്ച്ച് ജീവിക്കുന്നവര്‍ക്കാണ് മുസഫയിലെയും അബൂദബിയിലെയും മലയാളികളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം ഒരുക്കിയത്. 50ഓളം മസ്റകളില്‍ കഴിയുന്നവര്‍ക്ക് റമദാന്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്ത ശേഷമായിരുന്നു ഇഫ്താര്‍ സംഗമം ഒരുക്കിയത്.
മരുഭൂമിയില്‍ ഒരിടത്ത് ഒത്തുകൂടുകയും ബാങ്ക് വിളിക്കുകയും നോമ്പുതുറ സംഘടിപ്പിക്കുകയുമായിരുന്നു. വിവിധ രാജ്യക്കാരായ ഇടയന്‍മാര്‍ക്ക് ഏറെ സന്തോഷം നല്‍കിയ അനുഭവമാണ് മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയത്. ഇടയന്‍മാര്‍ക്കൊപ്പം നോമ്പ് തുറന്നും ഭക്ഷണം കഴിച്ചുമാണ് സംഘം മടങ്ങിയത്.
നിസാം, അല്‍താഫ്, മുഹമ്മദ് താരിഖ്, ഷരീഫ്, അഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.