സ്ത്രീകള്‍ മാത്രം കഥാപാത്രങ്ങളായ സിനിമയുമായി സംവിധായകന്‍ തുളസീദാസ്
text_fieldsഅബൂദബി: സ്ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച ലോകത്തെ ആദ്യ മുഴുനീള ചലച്ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലത്തെും. പ്രമുഖ സംവിധായകന്‍ തുളസീദാസാണ് സ്ത്രീകള്‍ മാത്രം വേഷമിടുന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ചിത്രത്തില്‍ രണ്ട് ഭാഷകളിലെയും പ്രമുഖ നടിമാര്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ‘ഗേള്‍സ്’ എന്ന പേരിലും തമിഴില്‍ ‘ഇനി വരും നാള്‍കള്‍’ എന്ന പേരിലുമാണ് സിനിമ പുറത്തിറങ്ങുന്നത്.
ഇന്ത്യന്‍, ലോക സിനിമകളില്‍ സ്ത്രീകള്‍ മാത്രം കഥാപാത്രങ്ങളായി ഇതുവരെ സിനിമ പുറത്തിറങ്ങിയിട്ടില്ളെന്ന് തുളസീദാസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗേള്‍സ് എന്ന ചിത്രത്തിന്‍െറ കഥ കേട്ട് ഇഷ്ടപ്പെട്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ഏറെ വ്യത്യസ്തയുള്ള പ്രമേയവും കഥയുമാണ് ഗേള്‍സ് മുന്നോട്ടുവെക്കുന്നതെന്നും തുളസീദാസ് പറഞ്ഞു. നാദിയ മൊയ്തു, ഇനിയ, അര്‍ച്ചന, സുഭിക്ഷ, രേഷ്മ, ഈഡന്‍, കോവൈ സരള, സേതുലക്ഷ്മി, അംബിക മോഹന്‍, സബിത ആനന്ദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലത്തെുന്നത്. കഥയും സംഭാഷണവും മനോജ് രജ്ഞിത് ഒരുക്കിയപ്പോള്‍ തിരക്കഥ സംവിധായകന്‍ തന്നെയാണ് രചിച്ചത്. എം.ജി. ശ്രീകുമാറാണ സംഗീത സംവിധാനം. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. വേറിട്ട പ്രമേയത്തിലുള്ള കഥ കേട്ട് താല്‍പര്യം തോന്നിയാണ് ഗേള്‍സ് ഒരുക്കിയതെന്ന് തുളസീദാസ് പറഞ്ഞു. ഒരു സീനില്‍ പോലും പുരുഷന്‍മാരുടെ ചെറിയ ഭാഗം പോലും കാമറയില്‍ പതിയുന്നില്ല. അതേസമയം, ഹാസ്യവും ആക്ഷനും പ്രണയവും എല്ലാം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുരുഷ കഥാപാത്രങ്ങള്‍ ഇല്ലാതെ തന്നെ പുരുഷ സാന്നിധ്യം സിനിമയിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്-തുളസീദാസ് പറഞ്ഞു.
മലയാള സിനിമ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ തലമുറ സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ട്. മലയാളത്തില്‍ പത്തോ ഇരുപതോ സിനിമ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ നിങ്ങള്‍ എന്താണ് എന്നതാണ് പ്രധാനം. പുതിയ തലമുറ മുതിര്‍ന്ന സംവിധായകരെയും മറ്റും ബഹുമാനിക്കുന്നില്ളെന്ന് സിനിമാ ലോകത്ത് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ലോകത്തത്തെി കാല്‍നൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞ തുളസീദാസ് ഇതുവരെ 34 സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. പ്രീഡിഗ്രി പൂര്‍ത്തിയാക്കി 17ാം വയസ്സില്‍ കോടമ്പാക്കത്തിന് വണ്ടി കയറിയ തുളസീദാസ് 18ാം വയസ്സില്‍ സ്വതന്ത്ര സംവിധായകനായി മാറി.‘ ഒന്നിന് പിറകെ മറ്റൊന്ന്’ ആയിരുന്നു പ്രഥമ ചിത്രം. 1990കളില്‍ തിരക്കുള്ള സംവിധായകനായി മാറിയ ഇദ്ദേഹം നിരവധി പേര്‍ക്ക് മലയാള സിനിമയിലേക്ക് കടന്നുവരാനും അവസരം ഒരുക്കിയിട്ടുണ്ട്.
തനിക്ക് ആദ്യ ചിത്രം ഒരുക്കാന്‍ അവസരം ലഭിച്ചത് തമിഴിലാണ്. എന്നാല്‍, അമ്മക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്നെ ചിത്രം ഒരുക്കണമെന്ന ആഗ്രഹത്താല്‍ നിര്‍മാതാവിനോട് മലയാളത്തിലേക്ക് ആവശ്യപ്പെടുകയും 18ാം വയസ്സില്‍ തന്നെ ആദ്യ ചിത്രം സംവിധാനം ചെയ്യുകയുമായിരുന്നു. കോടമ്പാക്കത്തെ ജീവിതമാണ് തന്നെ സിനിമാക്കാരനാക്കിയത്. കോടമ്പാക്കത്തെ ഒരുപിടി മണ്ണ് ഇപ്പോഴും പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്നോ ഒന്നരയോ വര്‍ഷം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്. പുതിയ സിനിമ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സ്വകാര്യ സന്ദര്‍ശനത്തിനായി അബൂദബിയിലത്തെിയ തുളസീദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.