ശൈഖ് മുഹമ്മദിന് ആദരവുമായി മലയാളി ചിത്രകാരന്മാരുടെ പ്രദര്‍ശനം
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് ആദരവുമായി 13 മലയാളി ചിത്രകാരന്‍മാര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ദുബൈ ഭരണാധികാരിയായതിന്‍െറ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദുബൈ സഅബീല്‍ പാര്‍ക്കില്‍ ചിത്രപ്രദര്‍ശനം നടന്നത്. ഫേസ്ബുക്ക് കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിലെ അംഗങ്ങളാണ് തങ്ങളുടെ ചിത്രങ്ങളുമായി സഅബീല്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. 13 ചിത്രകാരന്‍മാര്‍ വരച്ച ശൈഖ് മുഹമ്മദിന്‍െറ 23 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ‘ഹൃദയ സമക്ഷം’ എന്ന പേരിലാണ് പരിപാടി നടന്നത്. നിരവധി പേര്‍ പ്രദര്‍ശനം കാണാനത്തെിയിരുന്നു. എണ്ണഛായം, ജലഛായം, കളര്‍പെന്‍സില്‍, ചാര്‍ക്കോള്‍, കോഫീ പെയിന്‍റിംഗ്, ഡോട്ട് പെയിന്‍്റിംഗ് തുടങ്ങിയ സങ്കേതങ്ങളിലൂടെയാണ് ചിത്രങ്ങള്‍ ഒരുക്കിയത്. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ബക്കര്‍ തൃശൂര്‍, സന്തോഷം ഒറ്റപ്പാലം, സുനില്‍ നയന, സതീഷ് കാരിലകത്ത്, നദീം മുസ്തഫ, ആസാദ്, ജയദേവന്‍, ഉമേഷ് കണ്ണൂര്‍, ജലാല്‍, ബാബു തച്ചിനി, ഡി.വി. മോഹന്‍ദാസ്, മുഹമ്മദ് ഷഫീര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ദുബൈയിലെ മുഴുവന്‍ ഭരണാധികാരികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ അടുത്ത പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സന്തോഷ് ഒറ്റപ്പാലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.