മഴയും കാറ്റും: എയര്‍ എക്സ്പോ, ഗ്ളോബല്‍ വില്ളേജ്് തടസ്സപ്പെട്ടു; അബൂദബി വിമാനത്താവളം അടച്ചിട്ടു
text_fieldsഅബൂദബി: സമീപകാലത്തെ ഏറ്റവും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബൂദബിയില്‍ പൊതുപരിപാടികള്‍ പലതും തടസ്സപ്പെടുകയും ഇടക്ക് വെച്ച് നിര്‍ത്തിവെക്കേണ്ടിയും വന്നു. അബൂദബി അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ നടക്കുന്ന അബൂദബി എയര്‍ എക്സ്പോക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ മൂലം തടസ്സം നേരിട്ടു. ചൊവ്വാഴ്ച ഉദ്ഘാടന ദിവസവും വ്യോമാഭ്യാസ പ്രകടനം അടക്കം ഒഴിവാക്കിയിരുന്നു. രണ്ടാം ദിവസമായ ബുധനാഴ്ചയും കനത്ത മഴ ചെയ്തതോടെ ഉച്ചക്ക് 11.30ഓടെ എയര്‍ എക്സ്പോ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. മോശം കാലാവസ്ഥ മൂലം ബുധനാഴ്ച എയര്‍ എക്സ്പോ നേരത്തേ നിര്‍ത്തുകയാണെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അല്‍ബത്തീനിലെ എക്സ്പോ പ്രദര്‍ശന കേന്ദ്രത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തെയും മഴയും കാറ്റും ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം വിമാനത്താവളം അടച്ചിടേണ്ടി വന്നു. അബൂദബിയിലേക്കുള്ള വിമാനങ്ങള്‍ അല്‍ഐനിലേക്കും ദുബൈയിലേക്കും തിരിച്ചുവിട്ടു. അബൂദബിയില്‍ നിന്നുള്ള സര്‍വീസുകളും വൈകി. അബൂദബി വിമാനത്താവള കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായി. അതേസമയം, വിമാനത്താവളത്തിന്‍െറ മേല്‍ക്കൂരക്ക് ചോര്‍ച്ചയുണ്ടായിട്ടില്ളെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അബൂദബി വിമാനത്താവളത്തിന്‍േറതല്ല.
ടെര്‍മിനല്‍ മൂന്നിന് എതിര്‍വശത്തുള്ള സ്കൈപാര്‍ക്ക് പ്ളാസയുടെ മേല്‍ക്കൂര തകര്‍ന്നപ്പോള്‍ ഉള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ദുബൈയില്‍ ഗ്ളോബല്‍ വില്ളേജ് ബുധനാഴ്ച പ്രവര്‍ത്തിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.