വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ദുബൈ കെ.എം.സി.സിയില്‍ സൗകര്യം
text_fieldsദുബൈ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്‍െറ ഭാഗമായി ഇന്ന് വെള്ളിയാഴ്ചകാലത്ത് ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെ ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ വഴി പേരുചേര്‍ക്കുന്നതിന് സംവിധാനമൊരുക്കി. വിവിധ മണ്ഡലങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയാണ് വോട്ട് ചേര്‍ക്കുന്നത്. വിസ പേജ്, വിലാസം അടങ്ങിയ പേജ് ഉള്‍പ്പടെയുള്ള പാസ്പ്പോര്‍ട്ട് കോപ്പിയും വീട്ടിലെ ഒരംഗത്തിന്‍െറ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി ഒരു ഫോട്ടോ എന്നിവയാണ് വോട്ട് ചേര്‍ക്കാന്‍ ആവശ്യമായ രേഖകള്‍. ഇങ്ങനെ ചേര്‍ക്കുന്ന അപേഷകള്‍ നാട്ടില്‍ ബൂത്ത് ലെവല്‍ ഏജന്‍റുമാര്‍ക്ക് നേരിട്ട് എത്തിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഇസ്മയില്‍ ഏറാമല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹനീഫ് കല്‍മട്ട,അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഈ അവസരം പ്രവാസികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.