അന്താരാഷ്ട്ര പട്ടം മേളക്ക് തുടക്കം
text_fieldsദുബൈ: ദുബൈ രാജ്യാന്തര പട്ടം പറത്തല്‍ മത്സരത്തിന് ജുമൈര കടപ്പുറത്ത് വ്യാഴാഴ്ച തുടക്കമായി. ഇന്ത്യയുള്‍പ്പെടെ 45 രാജ്യങ്ങളില്‍ നിന്നുള്ള പട്ടം നിര്‍മാണ-പറത്തല്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പട്ടം പറത്തല്‍ മേള തിങ്കളാഴ്ച വരെയുണ്ടാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട്ടുകാരന്‍ അബ്ദുല്ല മാളിയേക്കലിന്‍െറ നേതൃത്വത്തിലുള്ള 10 അംഗ മലയാളി സംഘമാണ് പങ്കെടുക്കുന്നത്. 2013 ചൈനയില്‍ നടന്ന ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളത്തിന്‍െറ പരമ്പരാഗത കലാരൂപമായ കഥകളി വേഷ മാതൃകയിലുള്ള പട്ടം കാണികളെ ആകര്‍ഷിക്കുന്നുണ്ട്. ഇറ്റലിയുടെ പരന്വപരാഗത പട്ടമായ സര്‍ക്കിള്‍ കൈറ്റ് മാതൃകയില്‍ 45 അടി വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ള പട്ടമാണ് ഇത്തവണ ഇന്ത്യന്‍ സംഘം മത്സരത്തില്‍ പറത്തുന്നത്. പാരച്യൂട്ട് തുണികൊണ്ട് 90 ദിവസം കൊണ്ട് നിര്‍മിച്ച പട്ടത്തിന് രണ്ടു ലക്ഷം രൂപ ചെലവായതായി രൂപകല്‍പ്പന നിര്‍വഹിച്ച അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു.
ദുബൈ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ദുബൈ ടൂറിസമാണ് പട്ടം മേള സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ അന്താരാഷ്ട്ര കൈറ്റ് അസോസിയേഷന്‍െറ സാങ്കേതിക സഹകരണവുമുണ്ട്. അഞ്ചു വിഭാഗങ്ങളിലാണ് മത്സരം. എന്‍.ബി.സ്വരാജ്, ഹാഷിം കടാക്കലകം, ഇ.കെ.രാധാകൃഷ്ണന്‍, സാജിദ് തോപ്പില്‍, റിയാസ് കൂവില്‍, മാനുവല്‍, മുഹമ്മദ് ഷാഫി, അഡ്വ.ശ്യാം പത്മന്‍, സുബൈര്‍ കൊളക്കാടന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.