ഗള്‍ഫ് മാധ്യമം എജുകഫേ: മാതൃകാ പ്രവേശ പരീക്ഷയെഴുതാന്‍ അവസരം
text_fieldsദുബൈ: ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന സമ്പൂര്‍ണ വിദ്യഭ്യാസ-കരിയര്‍ മേളയായ ‘എജുകഫെ’യില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് മാതൃകാ പ്രവേശ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നു. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള ഒരു മണിക്കൂര്‍ പരീക്ഷയില്‍ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
യഥാര്‍ഥ പരീക്ഷയില്‍ മാനസിക സമ്മര്‍ദ്ദം കുറക്കാനും വേഗത്തില്‍ ഉത്തരമെഴുതാനുമുള്ള നല്ല പരിശീലനമായിരിക്കും ഈ ‘മോക് എന്‍ട്രന്‍സ്’. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.
ദുബൈ ഖിസൈസ് ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ഗള്‍ഫ് മാധ്യമം ഏജുകഫേയോടനുബന്ധിച്ച് ഏപ്രില്‍ എട്ടിനാണ് പ്രവേശ പരീക്ഷ നടക്കുക. എജുകഫേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി പരീക്ഷയെഴുതാം. ഇതിനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് അവസരം ലഭിക്കുക. വിസ്ഡം എജുക്കേഷനുമായി സഹകരിച്ചാണ് പരീക്ഷ നടത്തുന്നത്. പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് അതേ ക്ളാസിലെ എന്‍.സി.ഇ.ആര്‍.ടി സിലബസ് അടിസ്ഥാനമാക്കിയും പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്ളസ് വണ്‍,പ്ളസ് ടു എന്‍.സി.ഇ.ആര്‍.ടി സിലബസ് അടിസ്ഥാനമാക്കിയുമായിരിക്കും പരീക്ഷ. ഫിസിക്സ്-കെമിസ്ട്രി -ബയോളജി അല്ളെങ്കില്‍ ഫിസിക്സ്-കെമിസ്ട്രി-മാത്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ തെരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 455 7248, 065614474 എന്നീ നമ്പറില്‍ വിളിക്കാം.
ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും വിധത്തിലാണ് എജുകഫെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന മേളയില്‍ പ്ളസ് ടു പഠനത്തിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്നതോടൊപ്പം പ്രമുഖരായ വിദ്യഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുമുണ്ടാകും.
യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 30 ഓളം പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ പ്രവേശ നടപടികള്‍ വിശദീകരിച്ച് മേളയില്‍ അണിനിരക്കും. വിദ്യഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തെി വിജയത്തിന്‍െറ മാര്‍ഗത്തില്‍ അവരെ ഒരുക്കിവിടാന്‍ വിദഗ്ധര്‍ നിങ്ങളെ സഹായിക്കും. കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത കണ്ടത്തൊനും സംവിധാനമുണ്ട്. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ളാസുകളും കൗണ്‍സലിങ്ങുമുണ്ടാകും.
കുടുംബസമേതം വന്ന് ഉല്ലാസകരമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനുള്ള അവസരമാണ് ഗള്‍ഫ് മാധ്യമം ഒരുക്കുന്നത്. കുട്ടികള്‍ക്കായി ബുദ്ധിപരമായ കളികളും വിനോദങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കും.
പ്രവേശം സൗജന്യമാണ്. www.madhyamam.com വെബ് സൈറ്റിലെ എജു കഫെ ലിങ്കില്‍ ഇന്നു തന്നെ പേര്‍ രജിസ്റ്റര്‍ ചെയ്യൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗിഫ്റ്റ് കൂപ്പണുകള്‍ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.