പ്രതിരോധ മന്ത്രി പരീകര്‍ ഗള്‍ഫിലേക്ക്
text_fieldsന്യൂഡല്‍ഹി: പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക്. ഈ മാസം 18ന് ആരംഭിക്കുന്ന സന്ദര്‍ശനം അഞ്ചുദിവസം നീളും. പ്രതിരോധ മന്ത്രി ആദ്യമായാണ് യു.എ.ഇ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ വിദേശനയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രധാന്യം ലഭിച്ചുതുടങ്ങിയിട്ട് അധികമായിട്ടില്ല.
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ‘ഓപറേഷന്‍ റാഹത്ത്’ ദൗത്യത്തില്‍ ഇന്ത്യന്‍ സേനയുമായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സഹകരിച്ചിരുന്നു. ഈ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുള്ള സംയുക്ത തീരുമാനത്തിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. പ്രതിരോധ രംഗത്ത് സഹകരണത്തിനും സംയുക്ത സംരംഭങ്ങള്‍ക്കുമുള്ള ചര്‍ച്ചകളും ധാരണപത്രം ഒപ്പുവെക്കലും യു.എ.ഇ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഉണ്ടായേക്കും.
യു.എ.ഇക്കുവേണ്ടി ഇന്ത്യയില്‍ പടക്കോപ്പുകള്‍ നിര്‍മിച്ചുനല്‍കുന്നതിന്‍െറ സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചചെയ്യുകയെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. പ്രതിരോധ രംഗത്ത് മറ്റു മേഖലകളില്‍ കൂടി സഹകരണം വ്യാപിപ്പിക്കാനുള്ള താല്‍പര്യം ഒമാന്‍ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.