എല്‍.ഡി.എഫ് അധികാരത്തിലത്തെിയതിന്‍െറ ആവേശത്തില്‍ കേരള സോഷ്യല്‍ സെന്‍റര്‍
text_fieldsഅബൂദബി: യു.എ.ഇ സമയം രാവിലെ 7.00: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണം. കെ.എസ്.സിക്ക് പുറത്തേക്ക് എടുത്തുവെച്ച ടി.വിയില്‍ വോട്ടെണ്ണല്‍ നിരീക്ഷിക്കുകയാണ് കുറച്ചു ചെറുപ്പക്കാര്‍. എല്ലാവരും ഇടതുപക്ഷ മനസ്സുള്ളവര്‍. ജോലിയില്‍ നിന്ന് അവധിയെടുത്ത് വോട്ടെണ്ണലിന്‍െറ ആവേശം നുകരാനത്തെിയതാണ് ഇവര്‍. വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എല്ലാവരുടെയും മുഖത്ത് ആകാംക്ഷ. തെരഞ്ഞെടുപ്പ് വര്‍ത്തമാനം പറഞ്ഞിരുന്നവര്‍ ടി.വിയിലേക്ക് ഉറ്റുനോക്കിയിരിക്കുന്നു.
ആദ്യ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. എല്‍.ഡി.എഫിന് അനുകൂല സൂചനകളാണ് പുറത്തുവരുന്നത്. പലരുടെയും മുഖത്തുള്ള പിരിമുറുക്കം മാറിത്തുടങ്ങി. ഇടക്ക് ഏതാനും മിനിറ്റ് യു.ഡി.എഫ് ഒപ്പത്തിനൊപ്പം എത്തിയെങ്കിലും പിന്നീട് താഴോട്ടുപോയി. കൂടുതല്‍ മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവന്നതോടെ എല്‍.ഡി.എഫ് തരംഗമുണ്ടെന്ന വിലയിരുത്തലായി. പലരുടെയും മുഖങ്ങളില്‍ സന്തോഷം നിറഞ്ഞു. എല്‍.ഡി.എഫ് അധികാരത്തിലത്തെുമോ എന്നതിനൊപ്പം പ്രധാന മണ്ഡലങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങി.
7.40: കേരളത്തിലെ തെരഞ്ഞെടുപ്പിന്‍െറ വ്യക്തമായ ഫലം പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. 140 മണ്ഡലങ്ങളിലെയും ലീഡ് നില വ്യക്തം. എല്‍.ഡി.എഫ് കേവല ഭൂരിപക്ഷം മറികടക്കുന്ന രീതിയില്‍ ലീഡ് നില എത്തി. യു.ഡി.എഫിന് ഇടതുപക്ഷത്തിന്‍െറ പകുതി സീറ്റുകള്‍ മാത്രം. ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ ആവേശം കയറിയ ഇടതുപക്ഷ പ്രവര്‍ത്തകന്‍െറ ചോദ്യം അറിയാതെ പുറത്തുചാടി-‘ലഡു എടുത്താലോ’.
മുതിര്‍ന്ന പ്രവര്‍ത്തകന്‍ പക്വതയോടെ പറഞ്ഞു. ‘വോട്ടുകള്‍ എണ്ണിത്തീരട്ടെ. ഫലം പുറത്തുവരട്ടെ. അതുവരെ ആഘോഷം കാത്തുവെക്കാം’. അപ്പോഴും ലീഡ് നില മാറിമറിയുന്ന മണ്ഡലങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു. മഞ്ചേശ്വരവും കാസര്‍കോടും ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നു, അഴീക്കോട് കെ.എം. ഷാജിയും നികേഷ്കുമാറും തമ്മിലെ ലീഡ് നിലകള്‍ മാറി മറിയുന്നു, ഉദുമയില്‍ സുധാകരന്‍ ഭേദപ്പെട്ട ഭൂരിപക്ഷവും നേടിയിരിക്കുന്നു. തൃപ്പൂണിത്തുറയില്‍ കെ. ബാബു മുന്നിലത്തെുകയും ചെയ്തു. പാലയില്‍ മാണി ആദ്യ ഘട്ടത്തിലെ ആശങ്കക്ക് ശേഷം ഭേദപ്പെട്ട ലീഡിലേക്ക് എത്തുന്നു.
9.00: 90ഓളം സീറ്റുകള്‍ ഇടതുപക്ഷം ഉറപ്പാക്കി ഭരണത്തിലത്തെുമെന്ന് വ്യക്തമായി. ഇതോടെ ഭരണത്തിലത്തെുമോ എന്ന ചിന്തക്കപ്പുറം പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കും ആവേശ പോരാട്ടങ്ങള്‍ നടന്ന സ്ഥലങ്ങളിലേക്കുമായി എല്ലാവരുടെയും നേട്ടം. പിരിമുറുക്കത്തില്‍ നിന്ന് മോചനം നേടിയതോടെ തെരഞ്ഞെടുപ്പ്- ഭരണ ചര്‍ച്ചകളും സജീവം. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ, കണ്ണൂര്‍, അഴീക്കോട്, മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വയനാട്ടിലെ കല്‍പ്പറ്റ, കോഴിക്കോട് കുറ്റ്യാടി, പാലക്കാട്, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍, ചെങ്ങന്നൂര്‍, നേമം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ സജീവ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് കൂടുതലും ശ്രദ്ധാകേന്ദ്രമായത്.
ഉദുമയില്‍ സുധാകരന്‍െറ ലീഡ് 5000 വോട്ടിന് മുകളിലേക്ക് ഉയര്‍ന്നപ്പോഴും ഇടതുപ്രവര്‍ത്തകര്‍ പ്രതീക്ഷ വിട്ടില്ല. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളിലൂടെ തിരിച്ചുവരുമെന്ന് പറയുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞപോലെ സംഭവിച്ചു. സുധാകരന്‍െറ ലീഡ് നില കുറഞ്ഞുതുടങ്ങി. ഇതിനിടെ, മലപ്പുറം ജില്ലയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ വന്നു തുടങ്ങി. നാട്ടില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണെന്നും ലീഡ് നില അന്വേഷിച്ചുമായിരുന്നു വിളികള്‍. മലപ്പുറം ചുവക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നുവെങ്കിലും പെരിന്തല്‍മണ്ണയും തിരൂരങ്ങാടിയും മാറിത്തുടങ്ങി. തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ലീഡ് കുറഞ്ഞുതുടങ്ങിയതോടെ പ്രവര്‍ത്തകരുടെ ആഘോഷത്തിലും കുറവുണ്ടായി. അതേസമയം, മലപ്പുറത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദവും നിറഞ്ഞു. കണ്ണൂരിനൊപ്പം തൃശൂരും കൊല്ലവും ഇടതുകോട്ടകളായി മാറുന്നതിനെ കുറിച്ചും പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.
10.30: ബഹുഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലം പുറത്തുവരുകയോ ലീഡ് നില ഉറപ്പിക്കുകയോ ചെയ്തു. പിണറായിയും വി.എസും മികച്ച ലീഡ് കരസ്ഥമാക്കി. ഉദുമയില്‍ കെ. സുധാകരന്‍െറ ലീഡ് നില താഴ്ന്ന് എല്‍.ഡി.എഫ് വിജയത്തിലേക്ക് എത്തുമ്പോള്‍ ആഘോഷം കൂടി വന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഫലങ്ങള്‍ ഒൗദ്യോഗികമായി പുറത്തുവന്നുകഴിഞ്ഞു. ആവേശ പോരാട്ടങ്ങള്‍ നടന്നയിടങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയിരിക്കുന്നു.
ആവേശത്തിന് ഒപ്പം വിലയിരുത്തലുകളിലേക്ക് കടന്നുകഴിഞ്ഞു. മലപ്പുറത്ത് ഉണ്ടാക്കിയ അപ്രതീക്ഷിത നേട്ടവും മന്ത്രി ബാബുവിനെതിരെ സ്വരാജിന്‍െറ വിജയവും മന്ത്രിമാരായ കെ.പി. മോഹനന്‍, പി.കെ. ജയലക്ഷ്മി, ഷിബു ബേബി ജോണ്‍ എന്നിവരുടെ തോല്‍വിയും എല്ലാം ആഹ്ളാദം നിറക്കുന്നു. നേമത്ത് ഒ. രാജഗോപാല്‍ ജയിച്ച് എന്‍.ഡി.എ അക്കൗണ്ട് തുറന്നതിലുള്ള നിരാശയും പലര്‍ക്കുമുണ്ട്. മാണിയുടെ വിജയവും മന്ത്രി അടൂര്‍ പ്രകാശിന്‍െറ മികച്ച ഭൂരിപക്ഷവും എല്ലാം ചര്‍ച്ചകളിലേക്ക്. ഇതോടൊപ്പം എല്‍.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയേറ്റ മണ്ഡലങ്ങളെ പറ്റിയുള്ള വിലയിരുത്തലും മികച്ച രീതിയില്‍ വിജയിക്കേണ്ടതിന്‍െറ ആവശ്യകതയും ഉയര്‍ന്നു.
11.00: രാവിലെ മുതല്‍ ടി.വിക്ക് മുന്നില്‍ കുത്തിയിരുന്നവര്‍ വെള്ളവും ചായയും കുടിക്കാനായി എഴുന്നേറ്റു തുടങ്ങി. പലരും വൈകുന്നേരത്തെ ആഘോഷത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുകയും ചെയ്തു. വൈകുന്നേരം കെ.എസ്.സിയില്‍ ഒത്തുകൂടി കേരളത്തിലെ എല്‍.ഡി.എഫ് തരംഗം ആഘോഷിക്കുകയാണ് ലക്ഷ്യം.
രാവിലെ മുതല്‍ ജോലിയിലായിരുന്നവര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിഞ്ഞെങ്കിലും വൈകുന്നേരത്തോടെ മാത്രമേ എത്തിയുള്ളൂ. എല്ലാവരും ഒത്തുചേര്‍ന്നതോടെ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലത്തെിയതിന്‍െറ ആഘോഷം കെ.എസ്.സിയില്‍ ഉയര്‍ന്നു.
വൈകുന്നേരം ആറരയായതോടെ ലഡുവത്തെി. വിതരണവും തുടങ്ങി. രാത്രി എട്ടോടെ പായസവും എത്തി. ആഘോഷം അതിന്‍െറ ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്തു. ആഘോഷങ്ങള്‍ക്ക് ശേഷം അഞ്ചും ആറും പേരുമായി കൂടിയിരുന്ന് തെരഞ്ഞെടുപ്പിന്‍െറ ഗഹനമായ ചര്‍ച്ചകളിലേക്ക് പലരും കടന്നു. ചിലര്‍ ടി.വി.യില്‍ നടക്കുന്ന രാത്രി ചര്‍ച്ചകളും ശ്രദ്ധിച്ചുതുടങ്ങി. നിരവധി സ്ത്രീകളും വൈകുന്നേരത്തെ ആഘോഷത്തില്‍ പങ്കെടുക്കാനത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.