പീര്‍ മുഹമ്മദിനെ മാപ്പിള കലാ അക്കാദമി ആദരിക്കുന്നു
text_fieldsദുബൈ: ആറു പതിറ്റാണ്ടു കാലം മാപ്പിളപ്പാട്ട് സംഗീത ശാഖയെ ജനകീയമാകാന്‍ ജീവിതം സമര്‍പ്പിച്ച ഗായകന്‍ പീര്‍ മുഹമ്മദിനെ കേരള മാപ്പിള കലാ ആക്കാദമി യു.എ.ഇ ചാച്റ്റര്‍ ആദരിക്കുന്നു . 50,001 രൂപയും പ്രശസ്തി പത്രവും നല്‍കുന്ന ആദരിക്കല്‍ ചടങ്ങ് സെപ്റ്റംബറില്‍ ദുബൈയില്‍ നടക്കും.ഒമ്പതാം വയസില്‍ എച്ച്.എം .വി റെക്കോഡിങ്ങില്‍ പാടിത്തുടങ്ങിയ പീര്‍ മുഹമ്മദ് ഇതിനകം 4,000ത്തിലധികം ഗാനങ്ങള്‍ ആലപിക്കുകയും ഈണം നല്‍കുകയും ചെയ്തിട്ടുണ്ട് നല്‍കിയിട്ടുണ്ട് പീര്‍ മുഹമ്മദ്.
കേരളത്തിലെ അവശ കലാകരമാര്‍ക്ക് ആക്കാദമി പ്രഖ്യാപിച്ച പെന്‍ഷന്‍ ചടങ്ങില്‍ വിതരണം ചെയ്യും. പെന്‍ഷന്‍ പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍ 10 പേര്‍ക്കാണ് 1,000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നത്. അര്‍ഹതയുള്ള കലാകാരന്മാരെ കണ്ടത്തെുന്നതിന് വിവിധ ജില്ല ഭാരവാഹികളെ ചുമതലപ്പത്തെിട്ടുണ്ട്
അക്കാദമിയുടെ തുടര്‍ പ്രവര്‍ത്തങ്ങളുടെ ആലോചന യോഗം ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നെല്ലറ ശംസുദ്ധിന്‍െറ അധ്യക്ഷതയില്‍ ദുബൈയില്‍ ചേര്‍ന്നു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് ഡോ.പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനംചെയ്തു. സി.കെ. അബ്ദുല്‍ മജീദ് ,അഷ്റഫ് താമരശേരി, എ.കെ. ഫൈസല്‍, ദിലീപ് രാജ് ,റോബിന്‍ തിരുമല, ബഷീര്‍ തിക്കോടി,ഷാജഹാന്‍ ഒയാസീസ്, സുബൈര്‍ വെള്ളിയോട്, റീന ടീച്ചര്‍, നാസിയ, ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.
സാഹില്‍ ഹാരിസ് സ്വാഗതവും അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗസല്‍ രാവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.