ഈത്തപ്പഴ സീസണ്‍ തുടങ്ങി; ജാഫറും സംഘവും അവധി അവസാനിപ്പിച്ച് എത്തി
text_fieldsഅല്‍ഐന്‍: അല്‍ഐനിലും ഒമാനിലെയും ഈത്തപ്പഴ തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങിയതോടെ വല്ലപ്പുഴ സ്വദേശികളായ ജാഫറും സംഘവും അവധി അവസാനിപ്പിച്ച് തിരിച്ചത്തെി തുടങ്ങി. ഓരോ ഈത്തപ്പഴം സീസണ്‍ കഴിയുമ്പോഴും ആറുമാസത്തെ അവധിക്ക് പോകുന്ന ജാഫറും സംഘവും നാട്ടില്‍നിന്ന് തിരിച്ച് എത്തുന്നതോടെ അല്‍ഐന്‍ ഈത്തപ്പഴ മാര്‍ക്കറ്റ് സജീവമാകും.
ഈ വര്‍ഷം തണുപ്പ് കൂടുതല്‍ നീണ്ടതോടെ വിളവെടുപ്പ് വൈകിയാണ് തുടങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ളെങ്കിലും പുതിയ സാധനങ്ങള്‍ക്ക് സ്വദേശികളും വിദേശികളുമായ ആവശ്യക്കാര്‍ ഏറെയാണ്. സീസണിന്‍െറ തുടക്കത്തില്‍ ഒമാന്‍ തോട്ടങ്ങളില്‍ നിന്നുവരുന്ന നഗാല്‍, കലാസി എന്നിവയാണ് ആദ്യം മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയത്. നഗാലിന് കിലോക്ക് 300 ദിര്‍ഹം മുതലാണ് വിലയെങ്കില്‍ കലാസി കിലോക്ക് 100ദിര്‍ഹം മുതലാണ് വില്‍പന നടക്കുന്നത്. അല്‍ഐന്‍ തോട്ടങ്ങളില്‍ വിളയുന്ന ഫര്‍ള്, ഖലീജ് സഖായി എന്നിവയും മാര്‍ക്കറ്റില്‍ എത്തി തുടങ്ങി.
സ്വദേശികളുടെ ഇഷ്ട ഇനമായ ക്ളാസ്, ഗ്ളൂമാന്‍ (ചുവപ്പ്നിറം), റിത്താബ്, ബര്‍ഖി, കനീജ്, ശീശി, നബൂത്ത് സൂല്‍ത്താന, മനിഫി, സഗയ, ലുലു എന്നിവ ജൂണ്‍ ആദ്യവാരത്തില്‍ എത്തിതുടങ്ങും. നോമ്പിന്‍െറ ആരംഭം ജൂണ്‍ തുടക്കത്തില്‍ ആയതിനാല്‍ ഈ സീസണിന്‍െറ തുടക്കം നന്നാകും എന്ന പ്രതീക്ഷയിലാണെന്ന് വ്യാപാരികളായ ജാഫറും അശ്റഫും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിളവെടുപ്പിലെ ലഭ്യതയും ഉപഭോക്താക്കളുടെ ആവശ്യകതയും പരിഗണിക്കുമ്പോള്‍ വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. രിത്താബ്, കനീജ്, ശീശി, നബൂത്ത് സുല്‍ത്താന എന്നീ ഇനങ്ങള്‍ക്ക് 35മുതല്‍ 50ദിര്‍ഹംവരെയാണ് കിലോക്ക് തുടക്കവില തുടങ്ങുന്നത്. ഫര്‍ദ്, കസാപ്പ്, ഹിലാരി എന്നിവയാണ് സീസണിന്‍െറ അവസാനത്തില്‍ വിളവെടുപ്പ് നടത്തുക. ചൂട് കുറഞ്ഞ് തണുപ്പ് തുടങ്ങുന്നതോടെ സീസണിന്‍െറ അവസാനത്തില്‍ ഇവ മാര്‍ക്കറ്റില്‍ എത്തിതുടങ്ങും. 10ദിര്‍ഹം മുതല്‍ 15ദിര്‍ഹം വരെയായിരിക്കും കിലോയുടെ വില. യു.എ.ഇയിലെയും ഒമാനിലെയും തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങിയാല്‍ അല്‍ഐന്‍ മാര്‍ക്കറ്റിലാണ് സാധനങ്ങള്‍ ആദ്യം എത്തുക. യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നും ധാരാളം ഉപഭോക്താക്കള്‍ അല്‍ഐന്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്.
സ്വദേശികളായ കര്‍ഷകരില്‍ നിന്നും കൃഷിവകുപ്പ് നേരിട്ട് മാര്‍ക്കറ്റ് വിലയേക്കാളും വന്‍വിലക്ക് ഈത്തപ്പഴം ശേഖരിക്കുകയാണ് പതിവ്. ഒരു ഈത്തപ്പനയില്‍ നിന്ന് നിശ്ചിത കിലോ ഈത്തപ്പഴം സീസണില്‍ കൃഷിവകുപ്പിന് കൊടുക്കുക എന്നതാണ് വ്യവസ്ഥ. അധികം വരുന്ന പഴങ്ങള്‍ കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നേരിട്ട് എത്തിക്കുകയും കച്ചവടക്കാര്‍ അവരില്‍ നിന്ന് മൊത്തമായി വാങ്ങുകയുമാണ് പതിവ്. 45ല്‍പരം വിവിധ ഇനങ്ങളായ ഈത്തപ്പഴങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.