വിലക്കിഴിവില്ലാതെ വില്‍പന: പുസ്തകമേളയിലെ രണ്ട് സ്റ്റാളുകള്‍ പൂട്ടിച്ചു
text_fieldsദുബൈ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിലക്കുറവ് നല്‍കാതെ പുസ്തകവില്‍പന നടത്തിയ പ്രസാധകരുടെ സ്റ്റാളുകള്‍ പൂട്ടിച്ചു. 25ശതമാനമെങ്കിലും വിലക്കുറവ് നല്‍കണമെന്ന നിര്‍ദേശം ലംഘിച്ച രണ്ട് അറബി പുസ്തകശാലകളുടെ സ്റ്റാളുകളാണ് സംഘാടകര്‍ അടപ്പിച്ചത്. ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തുന്ന അവസാന രണ്ടുദിവസങ്ങളില്‍ ആ സ്റ്റാളുകള്‍ തുറക്കാനാവില്ല. പ്രസാധകര്‍ക്ക് പകര്‍പ്പവകാശ സംരക്ഷണവും വായനക്കാര്‍ക്ക് ന്യായവിലയില്‍ പുസ്തകവും ഉറപ്പാക്കുക എന്നത് പുസ്തകോത്സവത്തിന്‍െറ പ്രധാന പ്രഖ്യാപിത ലക്ഷ്യമാണെന്നും അത് പാലിക്കാന്‍ കൂട്ടാക്കാത്തവരെ മേളയില്‍ തുടരാന്‍ അനുവദിക്കാനാവില്ളെന്നും ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമേരി വ്യക്തമാക്കി. പുസ്തകമേളയുടെ സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തുക എന്നത് പരമപ്രധാനമാണ്.വിലക്കിഴിവ് നല്‍കാതെയാണ് ചില സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സന്ദര്‍ശകര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പരാതിക്കിടയാക്കിയ പുസ്തകശാലകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയെങ്കിലും വകവെക്കാതെ കൂടിയ വിലക്ക് തന്നെ വില്‍പന നടത്തിയതോടെയാണ് കടുത്ത നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.