ദേശീയ ദിനത്തില്‍ ദിലീഫിന്‍െറ സൈക്കിളും
text_fieldsഷാര്‍ജ: രണ്ട് ഗിന്നസ് ലോക റെക്കോഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള മുഹമ്മദ് ദിലീഫിന്‍െറ സൈക്കിള്‍ യു.എ.ഇ ദേശീയ ദിനാഘോഷ പരേഡിന്‍െറ മുന്‍ നിരയില്‍ സഞ്ചരിക്കും. രാജ്യത്തെ ഏഴ് എമിറേറ്റുകളെയാണ് ഇത് വഴി ദിലീഫ് ആവിഷ്ക്കരിക്കുന്നത്. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൈക്കിളിന് യു.എ.ഇ ദേശീയ പതാകയുടെ നിറമാണ്. രണ്ട് തട്ടാണ് സൈക്കിളിന്. ഇതിന്‍െറ മുകള്‍ പരപ്പില്‍ ആറ് പേര്‍ക്ക് ഇരിക്കാം. മധ്യഭാഗത്ത് ഇരിക്കുന്ന ആളാണ് സൈക്കിള്‍ നിയന്ത്രിക്കുക. ഏഴ് പേരുടെ ഭാഗം നിയന്ത്രിക്കാനായി പിന്‍ ചക്രത്തെ സഹായിക്കാനായി രണ്ട് ചെറു ചക്രങ്ങളും ഇതിലുണ്ടാകും. മധ്യത്തിലിരുന്ന് നിയന്ത്രിക്കുന്ന ആളിനൊപ്പം തന്നെ മുകള്‍ പരപ്പിലെ ഏറ്റവും മുമ്പില്‍ ഇരിക്കുന്ന ആളും സൈക്കിളിന്‍െറ നിയന്ത്രണത്തില്‍ ഭാഗമാകും. ഒരപകടവും കൂടാതെ ഏഴ് പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാനാവുമെന്ന് ഇതിനകം തന്നെ ഗിന്നസ് അധികൃതര്‍ക്കും യു.എ.ഇ സുരക്ഷ ക്രമീകരണ വിഭാഗത്തെയും ദിലീഫ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ ഉയരവുമാണ് സൈക്കിളിനുണ്ടാവുക.
കോഴിക്കോട് മുക്കം നെല്ലിക്കപ്പറമ്പ് സ്വദേശിയായ ദിലീഫ.് ഈ വമ്പന്‍ സൈക്കിള്‍ ഇതിനകം ഗിന്നസ് അധികൃതര്‍ക്ക് പോയിട്ടുണ്ട്.
ലോകത്തിലെ ആഡംബര വാഹനങ്ങളും കലകളും മേളിക്കുന്ന യു.എ.ഇ ദേശീയദിനാഘോഷങ്ങ പരേഡിലൂടെ നീങ്ങുന്ന ദിലീഫിന്‍െറ സൈക്കിള്‍ മലയാളികള്‍ക്ക് അഭിമാനമാകും. ഇതുവരെ ഇത്തരമൊരു ദൃശ്യം ദേശിദിനാഘോഷങ്ങളില്‍ ഇടം പിടിച്ചിട്ടില്ല. ഇരുമ്പ്, മരം, പ്ളാസ്റ്റിക് എന്നിവയിലാണ് സൈക്കിള്‍ ഒരുക്കുകയെന്ന് ദിലീഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മലിനികരണം ചെറുക്കുക, ആരോഗ്യം കാക്കുക തുടങ്ങിവയാണ് സൈക്കിളിന്‍െറ ഗുണങ്ങള്‍.ലോകത്താകമാനം ഇന്ന് സൈക്കിള്‍ പാതകള്‍ ഒരുക്കുന്ന തിരക്കാണ്. ലോകത്ത് ഏറ്റവും വലിയ സൈക്കിള്‍ പാതയുള്ളത് ഹോളണ്ടിലാണ്. യു.എ.ഇയിലും നിരവധി പ്രദേശങ്ങളില്‍ സൈക്കിള്‍ പാത ഒരുങ്ങുന്നു. കാര്‍ബണ്‍ പ്രസരണം ചെറുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സൈക്കിളിലേക്ക് ലോകം മാറാന്‍ കൊതിക്കാന്‍ പ്രധാന കാരണം ദിലീഫ് പറഞ്ഞു.
3333 ചതുരശ്ര അടിയില്‍ ഗാന്ധിജിയുടെ കാരികേച്ചര്‍ ചിത്രം ഒരുക്കിയാണ് ദിലീഫ് ആദ്യമായി ഗിന്നസ് ബുക്കില്‍ കയറിയത്. 2010ല്‍ ഫുട്ബാള്‍ മൈതാനത്തിന്‍െറ വലിപ്പത്തിലാണ് ഇദ്ദേഹം ഗാന്ധിജിയുട ചിത്രം ഒരുക്കിയത്. പിന്നീട് 18 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയിലും ബാഡ്മിന്‍റണ്‍ റാക്കറ്റ് ഒരുക്കി വീണ്ടും ഗിന്നസ് റെക്കോഡിട്ടു. നാട്ടില്‍ കോഴിക്കോടും കൊച്ചിയിലും ദലീഫിന് സ്വന്തമായി ഗാലറികളുണ്ട്. കാരിക്കേച്ചറാണ് പ്രധാനമേഖല. കൊച്ചി ബിനാലെയുടെ വരവോട് കൂടിയാണ് ഇന്‍സ്റ്റലേഷന്‍ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ദിലീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.