എമിറേറ്റ്സ് വിമാന അപകടം: അന്വേഷണ റിപ്പോര്‍ട്ട് 2019 ല്‍
text_fieldsദുബൈ: തിരുവന്തപുരം-ദുബൈ എമിറേറ്റ്സ് വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തിന്‍െറ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ടു മൂന്നു വര്‍ഷം വേണ്ടി വന്നേക്കുമെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി. 2019 ഓടെ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് നിഗമനമെന്നും അതിനു മുന്‍പ് തന്നെ അപകടങ്ങളെ പ്രതിരോധിക്കാനാവശ്യമായ നടപടി ക്രമങ്ങള്‍ നിലവില്‍വരുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 19ന് തെക്കന്‍ റഷ്യയില്‍ ഫൈ്ളദുബൈ അപകടത്തില്‍പ്പെട്ട സംഭവത്തിലെ അന്വേഷണത്തിന് രണ്ടു വര്‍ഷം കൂടി വേണ്ടിവന്നേക്കുമെന്നും ഡി.ജി അറിയിച്ചു. അന്നത്തെ അപകടത്തില്‍ 62 യാത്രക്കാരും ജീവനക്കാരുമാണ് മരണപ്പെട്ടത്.
വിമാന അപകട അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ കാലയളവ് വേണ്ടിവരുന്നത് സ്വാഭാവികം മാത്രമാണെന്ന് എമിറേറ്റ്സ് വക്താവ് വ്യക്തമാക്കി.
എമിറേറ്റ്സിന്‍െറ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സേവനകാലയളവിലെ ആദ്യത്തെ വലിയ അപകടമാണ് ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഇകെ 521ബോയിംഗ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങവെ ഉണ്ടായ തീപിടിത്തം.
മുന്നൂറോളം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി ഒഴിപ്പിക്കാനായെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തിയ ജാസിം ഈസാ അല്‍ ബലൂഷിക്ക് ജീവന്‍ നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.