ഇന്ന് രക്തസാക്ഷി ദിനാചരണം
text_fieldsദുബൈ: രാജ്യത്തിന്‍െറ അന്തസും ആത്മാഭിമാനവും ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും യശസ്സ് ഉയര്‍ത്തുന്നതിനുമായി ജീവത്യാഗം ചെയ്ത പോരാളികളെ ഓര്‍മിക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നന്നത്തേക്കുമായി നിലനിര്‍ത്തുന്നതിനുമായി രാജ്യം ബുധനാഴ്ച രക്തസാക്ഷി ദിനം ആചരിക്കുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞവര്‍ക്കായി രാവിലെ 11.30 ഒരു മിനിട്ട് രാഷ്ട്രം ഒന്നടങ്കം മൗനപ്രാര്‍ഥന നടത്തും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, വീടുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും വിവിധ തുറകളിലുള്ളവരും പ്രാര്‍ഥനയില്‍ പങ്കാളികളാകും. എല്ലാ എമിറേറ്റുകളിലും രക്തസാക്ഷി ദിനാചരണം നടക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 11.30 വരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മൗനപ്രാര്‍ഥനക്ക് ശേഷം 11.31ന് പതാകകള്‍ വീണ്ടുമുയരും.
രാജ്യത്തിന്‍െറ അഭിമാനം കാക്കാനായി ജീവന്‍ വെടിഞ്ഞവരെ ഈ ജനത എക്കാലവും സ്മരിക്കുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. രക്തസാക്ഷികളുടെ സ്മരണക്കായി നിര്‍മിച്ച വാഹത് അല്‍ കരാമ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം യമനില്‍ നിയമാനുസൃത സര്‍ക്കാറിനെ പുന$സ്ഥാപിക്കുന്നതിനും അറേബ്യന്‍ ഉപദ്വീപില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുമായി അറബ് സഖ്യത്തോടൊപ്പം പോരാടുന്നതിനിടെ 45 സൈനികര്‍ രക്തസാക്ഷിത്വം വഹിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് നവംബര്‍ 30 രക്തസാക്ഷി ദിനമായി ആചരിച്ചു തുടങ്ങിയത്. രാജ്യത്തിനായി ആദ്യ രക്തസാക്ഷി പിറന്നുവീണ 1971 നവംബര്‍ 30ന്‍െറ ഓര്‍മക്കായാണ് രക്തസാക്ഷി ദിനം ഈ ദിവസം തന്നെ ആക്കുന്നതിന് തീരുമാനിച്ചത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് രക്തസാക്ഷി ദിനാചരണം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.