Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജ അക്ഷരോത്സവം...

ഷാര്‍ജ അക്ഷരോത്സവം നവംബര്‍ രണ്ടു മുതല്‍

text_fields
bookmark_border
ഷാര്‍ജ അക്ഷരോത്സവം നവംബര്‍ രണ്ടു മുതല്‍
cancel

ഷാര്‍ജ: ഈ വര്‍ഷത്തെ  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന്  തുടക്കമാകും. 1982 ല്‍ചെറിയ രീതിയില്‍ തുടങ്ങിയ പുസ്തകമേളയുടെ 35ാമത് പതിപ്പാണ് ഇത്തവണ. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്ന 11 ദിവസത്തെ മേളയില്‍  15 ലക്ഷം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഉണ്ടാവുകയെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി ചൊവ്വാഴ്ച ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 88,000 എണ്ണം പുതിയ പുസ്തകങ്ങളായിരിക്കും.  കൂടുതല്‍ വായിക്കുക  എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 
25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷാര്‍ജ എക്സ്പോ സെന്‍റര്‍ മുഴുവനായും നവംബര്‍ രണ്ടു മുതല്‍ 12 വരെ പുസ്കതകങ്ങളും വായനാപ്രേമികളും കൈയ്യടക്കും. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും , മേളയുടെ ശില്പിയായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അറബ് സംസ്കാരത്തിനും സാഹിത്യത്തിനും ഊന്നല്‍ നല്‍കുമെങ്കിലും ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും മേളക്കത്തെും.  ഏറ്റവും കൂടുതല്‍ പ്രസാധകര്‍ യു.എ.ഇയില്‍ നിന്ന് തന്നൊയായിരിക്കും -205 എണ്ണം. രണ്ടാം സ്ഥാനത്ത് ഈജിപ്തായിരിക്കും. 163 പ്രസാധകര്‍. 110 പ്രസാധകരുമായി ഇന്ത്യയും ലബനനുമാണ് മൂന്നാം സ്ഥാനത്ത്. യു.കെ (79), സിറിയ  (66), യു.എസ് (63), സൗദി അറേബ്യ (61)എന്നിങ്ങനെയാണ് കൂടുതല്‍ പ്രസാധകര്‍ എത്തുന്ന മറ്റു രാജ്യങ്ങളെന്ന്  ഷാര്‍ജ ബുക് അതോറിറ്റി  ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമെരി പറഞ്ഞു.
പുസ്തകമേളയോടനുബന്ധിച്ച നടത്തുന്ന മൂന്നു ദിവസത്തെ ബിസിനസ് യോഗങ്ങള്‍ ഒക്ടോബര്‍ 30ന് ആരംഭിക്കും.
മേളയുമായി ബന്ധപ്പെട്ട്  1417 കലാ, വിനോദ, ഉല്ലാസ, സാംസ്കാരിക, വിദ്യഭ്യാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ക്കായി പ്രത്യേക വിഭാഗമുണ്ടാകും. പ്രത്യേക പാചക ഷോയും എല്ലാ വര്‍ഷത്തെയും പോലെ നടക്കും.  പുസ്തകമെഴുതിയ പാചക വിദഗ്ധരാണ് ഇതില്‍ പങ്കെടുക്കുക. 
കുട്ടികള്‍ക്കായും വൈവിധ്യമാര്‍ന്ന പരിപാടികളുണ്ടാകും.  ബീജിങ് സര്‍ക്കസ്, സംഗീത പരിപാടികള്‍, നാടകങ്ങള്‍ തുടങ്ങിയവയാണ് കുട്ടികളെ കാത്തിരിക്കുന്നത്. 
ഐക്യ രാഷ്ട്ര സഭയുടെ വിദ്യഭ്യാസ,ശാസ്ത്ര,സാംസ്കാരിക സംഘടനയായ യുനെസ്കോക്ക് ആദരവ് അര്‍പ്പിക്കുന്നതായിരിക്കും ഇത്തവണത്തെ മേള. 

എം.ടി, ശശി തരൂര്‍, മുകേഷ് എത്തും
ഷാര്‍ജ: ഇന്ത്യയില്‍ നിന്ന് മലയാളത്തിന്‍െറ എഴുത്തു കുലപതി എം.ടി.വാസുദേവന്‍നായര്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ ഇത്തവണ ഷാര്‍ജ പുസ്തകമേളയിലത്തെും. 


2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി, എംപിയും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍, നടനും എം.എല്‍.എയുമായ മുകേഷ്, യുവ വായനക്കാരുടെ പ്രിയപ്പെട്ട ഇംഗ്ളീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തലവന്‍  ഗോപി കല്ലായില്‍, ഹിന്ദി ചലച്ചിത്ര താരങ്ങളായ ശത്രുഘ്നന്‍ സിന്‍ഹ, ശില്‍പഷെട്ടി തുടങ്ങിയവരാണ് മേളയിലെ മറ്റു ഇന്ത്യ സാന്നിധ്യം. 
228 പ്രമുഖ വ്യക്തികളെയാണ് സംഘാടകര്‍ പ്രത്യേകമായി ക്ഷണിച്ചു കൊണ്ടുവരുന്നതെന്ന് ഷാര്‍ജ ബുക് അതോറിറ്റി  ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമെരി പറഞ്ഞു. അറബ് ലോകത്ത് നിന്നാണ് കൂടുതല്‍ അതിഥികളത്തെുന്നത്. 

എനിക്ക് വേണ്ടി വായിക്കൂ
ഷാര്‍ജ: മേളയുടെ ചരിത്രത്തില്‍ ആദ്യമായി, ‘എനിക്ക് വേണ്ടി വായിക്കൂ’ എന്ന തലക്കെട്ടില്‍  നൂതന ആശയസംവാദ പരിപാടി ഇത്തവണ നടക്കും. റെക്കോഡിങ് സൗകര്യത്തോടെയുള്ള പ്രത്യേക തയ്യാറാക്കിയ മുറികളില്‍ ചെന്ന് സന്ദര്‍ശകര്‍ക്ക് തങ്ങള്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാം. ഇതിന്‍െറ ശബ്ദരേഖ പിന്നീട് പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും നഴ്സിങ് ഹോമുകള്‍ക്കും കൈമാറുന്നതാണ് പരിപാടി. പുസ്തകവായന എന്നതിനപ്പുറം സമൂഹത്തോടുള്ള ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്ന കാരുണ്യ പ്രവൃത്തി കൂടിയായാണ് സംഘാടകര്‍ ഈ  പരിപാടി വിഭാവനം ചെയ്തത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah bookfair
Next Story