ഹൈപര്‍ലൂപ്: ദുബൈ-അബൂദബി യാത്രക്ക് 15 മിനിട്ട്
text_fieldsഅബൂദബി: ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് വെറും 15 മിനിട്ട് !. ആകാശയാത്രയല്ല, കരയിലൂടെ തന്നെ. ദുബൈ-അബൂദബി റൂട്ടില്‍ അതിവേഗ യാത്ര സാധ്യമാക്കുന്ന ഹൈപര്‍ലൂപ് മാതൃകയുമായി രംഗത്തത്തെിയിരിക്കുന്നത് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ഐഡിയാസ് കമ്പനിയാണ്.
യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കമ്പനി അബൂദബി-ദുബൈ ഹൈപര്‍ലൂപ് പാതയെന്ന ആശയം അവതരിപ്പിക്കുന്നത്. ഈ മാതൃക നവംബര്‍ ഏഴിന് ഒൗദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മാതൃക പ്രകാരം ദുബൈ വിമാനത്താവളം, ആല്‍ മക്തൂം വിമാനത്താവളം, അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, ഖലീഫ തുറമുഖത്തെയും ജബല്‍ അലി തുറമുഖത്തെയും കൂട്ടിയോജിപ്പിക്കുന്ന നിര്‍ദിഷ്ട കാര്‍ഗോ തുറമുഖം എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പാത. യു.എ.ഇയുടെയും നഗരങ്ങളുടെയും വികാസത്തില്‍ വളരെ സ്വാഭാവികമായ മുന്നേറ്റം മാത്രമായിരിക്കും ഹൈപര്‍ലൂപുകളുടേതെന്ന് ബിഗ് ഐഡിയാസ് ഡയറക്ടര്‍ ജേക്കബ് ലേഞ്ച് വീഡിയോയില്‍ അഭിപ്രായപ്പെടുന്നു. പത്ത് മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കാവുന്ന ദുബൈ-ഫുജൈറ ഹൈപര്‍ലൂപ് പാത പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് ഏറെ ജനകീയമായ ദുബൈ-അബൂദബി പാത തെരഞ്ഞെടുക്കപ്പെട്ടില്ളെന്ന് പലരും ചോദിച്ചിരുന്നു. ഹൈപര്‍ലൂപിന്‍െറ വേഗത അടയാളപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ആദ്യ റൂട്ടായ ദുബൈ-ഫുജൈറ പാത എടുത്തുകാണിച്ചത്. നവംബര്‍ ഏഴിന് കൂടുതല്‍ ഹൈപര്‍ലൂപ് പദ്ധതികള്‍ പുറത്തുവിടുമെന്നും ജേക്കബ് ലേഞ്ച് അറിയിച്ചു. ഒക്ടോബര്‍ ആദ്യത്തില്‍ നടന്ന ദുബൈ-ഫുജൈറ ഹൈപര്‍ലൂപ് പാത മാതൃക തയാറാക്കല്‍ മത്സരത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള മോബിയസ് സംഘം വിജയം കൈവരിച്ചിരുന്നു. ഫൈനലിലത്തെിയ ആറ് ടീമുകളില്‍നിന്നാണ് മോബിയസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
എന്താണ് ഹൈപര്‍ലൂപ് ?
മണിക്കൂറില്‍ 1200 കിലോമീററ്റര്‍ വരെ വേഗത്തില്‍ യാത്ര സാധ്യമാക്കുന്നതാണ് ഹൈപര്‍ലൂപ് സാങ്കേതിക വിദ്യ.
രണ്ട് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മര്‍ദം കുറഞ്ഞ കൂഴലുകളിലൂടെ ട്രെയിനുകള്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈപര്‍ലൂപ്. കുഴലില്‍ ഘര്‍ഷണവും മര്‍ദവും വളരെ കുറവായതിനാലാണ് മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കുന്നത്.
ദുബൈയില്‍നിന്ന് ഫുജൈറയിലേക്ക് പത്ത് മിനിറ്റുകൊണ്ടും അബൂദബിയിലേക്ക് 15 മിനിറ്റ് കൊണ്ടും ഓടിയത്തൊന്‍ ഹൈപര്‍ലൂപ് ട്രെയിനുകള്‍ക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.