ഷാര്‍ജ-ദുബൈ പുതിയ റോഡ് തുറന്നു
text_fieldsഷാര്‍ജ: ഷാര്‍ജ, ദുബൈ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹ0ിക്കുന്ന റോഡ് തുറന്നു.
എമിറേറ്റ്സ് (പഴയ ബൈപ്പാസ്), മലീഹ റോഡുകളെ ബന്ധിപ്പിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 20 കോടി ദിര്‍ഹം ചെലവിട്ട് അടിസ്ഥാന വികസന മന്ത്രാലയമാണ് ബദിഅ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസനം നടപ്പിലാക്കിയത്. ദുബൈയിലെ ജബല്‍ അലിയുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടുന്നതാണ് പുതിയ റോഡ്.
മൂന്ന് വരിയുള്ള റോഡിന്‍െറ നീളം രണ്ട് കിലോമീറ്ററാണ്. കൃത്യസമയത്ത് തന്നെ റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാനായതായി മന്ത്രാലയം അസി. സെക്രട്ടറി എന്‍ജി. ഹസന്‍ ആല്‍ മന്‍സൂരി പറഞ്ഞു. ഫെഡറല്‍ റോഡ് ശൃംഖലയുടെ ഭാഗമായി നിരവധി റോഡുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്.
ചരക്ക് വാഹനങ്ങളും യാത്ര വാഹനങ്ങളും ഇടതടവില്ലാതെ പായുന്ന റോഡാണ് എമിറേറ്റ്സ് റോഡ്. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്കാണ് ഇത് വഹിക്കുന്നത്.
ഇതിന് പുറമെ, ദൈദ്-ഷാര്‍ജ, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളെയും ഇത് പോഷക റോഡുകള്‍ വഴി ബന്ധപ്പെടുന്നു. മലീഹ റോഡുമായി ബന്ധിപ്പിച്ചതിലൂടെ യാത്രക്കാര്‍ക്ക് വളരെ പ്രയോജനമാണ് ലഭിക്കുക. ജബല്‍ അലിയിലേക്കും അബുദബിയിലേക്കുമുള്ള യാത്ര ദൂരം ഇത് വഴി കുറയും.
ട്രക്കുകള്‍ക്ക് സമയ നിയന്ത്രണമില്ലാത്ത റോഡാകയാല്‍ യാത്ര വാഹനങ്ങള്‍ വളരെ ശ്രദ്ധയോടെ വേണം ഇത് വഴി പോകാന്‍. അപകടങ്ങള്‍ക്ക് കേളി കേട്ട റോഡു കൂടിയാണ് എമിറേറ്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.