പീര്‍ മുഹമ്മദിനെ പ്രവാസ ലോകം ആദരിക്കുന്നു
text_fieldsദുബൈ: ആറര പതിറ്റാണ്ട് മാപ്പിളപ്പാട്ട് ആലാപന മേഖലക്ക് മികവുറ്റ സംഭാവനങ്ങള്‍ നല്‍കിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദിനെ പ്രവാസ ലോകം ആദരിക്കുന്നു. യു.എ ഇ കേരള മാപ്പിള കലാ അക്കാദമിയാണ് ‘അനര്‍ഘ മുത്തുമാല’ എന്ന പേരില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴിന് ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ പരിപാടി ഒരുക്കുന്നത്. മാപ്പിളപ്പാട്ട് രംഗത്തെ മൂന്ന് തലമുറയിലെ ഗായകര്‍ പീര്‍ മുഹമ്മദിന്‍െറ ഗാനങ്ങളുമായി വേദിയിലത്തെും. ഒമ്പതാം വയസ്സില്‍ എച്ച്.എം.വിയുടെ എല്‍.പി റെക്കോഡില്‍ പാടിത്തുടങ്ങിയതാണ് പീര്‍ മുഹമ്മദ്. മാപ്പിളപ്പാട്ടിലെ ഹിറ്റുപാട്ടുകളുടെ നീണ്ട നിര തന്നെ ഈ കലാകാരന്‍െറ ആലാപന മികവിലൂടെ പുറംലോകമറിഞ്ഞു. ആലാപന മധുരിമ കൊണ്ട് വലിയ ആസ്വാദക ലോകത്തെ സൃഷ്ടിച്ചെടുത്ത ഈ പ്രതിഭ തമിഴ്നാട്ടിലെ തെങ്കാശിയിലാണ് ജനിച്ചത്. കുഞ്ഞുനാളിലേ കുടുംബം തലശ്ശേരിയിലേക്ക് താമസം മാറ്റി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ദേശീയപാതക്കടുത്തുള്ള ‘സമീര്‍ വില്ല’യില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന പീര്‍ മുഹമ്മദ് ഇടവേളക്ക് ശേഷമാണ് പ്രവാസ ലോകത്ത് പാടാനത്തെുന്നത്.ഇദ്ദേഹത്തിനൊപ്പം ഒരു കാലത്ത് സദസ്സുകളില്‍ പാടി തിളങ്ങിയ ഗായിക സിബല്ലയും ആദരവ് ചടങ്ങിനത്തെുന്നുണ്ട്്. മുക്കം സാജിത, ആദില്‍ അത്തു, കണ്ണൂര്‍ മുഹമ്മദലി, ഫാത്തിമ ഹന്ന, മുഹമ്മദ് റാഫി, ദില്‍ജിഷ തുടങ്ങിയ ഗായക സംഘം പീര്‍ മുഹമ്മദിന്‍െറ ആറര പതിറ്റാണ്ടിന്‍െറ ഇശല്‍ ശീലുകളുമായി വേദിയിലത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.