മരുഭൂമിയുടെ മണലില്‍ കേരളത്തെ വരച്ചിടാന്‍ ഉദയനെത്തി
text_fieldsഅബൂദബി: മരുഭൂമിയിലെ മണലില്‍ കേരള സംസ്കാരത്തിന്‍െറ ഉള്‍ത്തുടിപ്പുള്ള ചിത്രങ്ങള്‍ കോറിയിടാന്‍ ഉദയന്‍ എടപ്പാള്‍ അബൂദബിയിലത്തെി. കേരളത്തില്‍ 16ഓളം മണലത്തെ് പ്രദര്‍ശനങ്ങള്‍ നടത്തിയ ഇദ്ദേഹത്തിന്‍െറ ആദ്യ വിദേശ പ്രദര്‍ശനമാണിത്. ‘ഇടപ്പാളയം’ എന്ന സംഘടനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അദ്ദേഹം അറേബ്യന്‍ മണലില്‍ തന്‍െറ കരവിരുത് പ്രദര്‍ശിപ്പിക്കുക. വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ് പരിപാടി.
മണലെഴുത്ത് (സാന്‍ഡ് ആര്‍ട്ട്) ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പ്രചുര പ്രചാരം നേടിയപ്പോഴും മലയാളത്തില്‍ ഇതിന്‍െറ അനുരണനങ്ങളുണ്ടാവാത്തത് ഉദയനെ വേദനിപ്പിച്ചു. കേരളത്തിന്‍െറ മലകളും നദികളും ഉത്സവങ്ങളും കഥകളിയും തെയ്യവും മണലില്‍ വരച്ചാലുണ്ടാകുന്ന ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് അദ്ദേഹത്തെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ മൂന്ന് വര്‍ഷം മുമ്പാണ് മണലെഴുത്തില്‍ പരിശീലനം തുടങ്ങിയത്. ആറ് മാസം കൊണ്ട് ഉദയന്‍െറ കലാസപര്യക്ക് മുമ്പില്‍ മണല്‍ത്തരികള്‍ വഴങ്ങിക്കൊടുത്തു. സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച ചില്ലുകൂട്ടില്‍ നിറക്കുന്ന പൊടിമണലിലാണ് മണലെഴുത്ത് നടത്തുന്നത്.
ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ താഴെനിന്ന് വിവിധ തരത്തിലുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കും. അര്‍പ്പണബോധമുണ്ടെങ്കില്‍ ഏത് കലാകാരനും മണലെഴുത്തില്‍ വിദഗ്ധരാകാമെന്ന് ഉദയന്‍ പറയുന്നു.മണലെഴുത്ത് ഉപയോഗിച്ച് കലാഭവന്‍ മണിയുടെ ലൈഫ് സ്കെച്ച് തയാറാക്കിയിട്ടുണ്ട്. ആണികള്‍ ബോര്‍ഡില്‍ തറച്ച് അവയിലൂടെ നൂലോടിച്ച് ചിത്രങ്ങള്‍ സൃഷ്ടിച്ചും ഉദയന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയാണ് ഉദയന്‍. മഹേഷിന്‍െറ പ്രതികാരം, റാണി പത്മിന, ചന്ദ്രേട്ടന്‍ എവിടെയാ, വിക്രമാദിത്യന്‍, ഹൗ ഓള്‍ഡ് ആര്‍ യു ചിരതങ്ങളില്‍ സഹ കലാ സംവിധാനയകനായി പ്രവര്‍ത്തിച്ചു. ചലച്ചിത്ര കലാസംവിധായകരായ ഗോകുല്‍ദാസ് അജയന്‍ ചാലിശ്ശേരി, മനോജ് ജഗത്ത് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
എടപ്പാള്‍ പൊന്നാഴിക്കര സ്വദേശിയായ ഉദയന്‍ കറപന്‍-നീലി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമി. മകന്‍: ആദിദേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.