ഷാർജ ബാങ്ക് കൊള്ളയടി ശ്രമം ദുബൈ പൊലീസ് പൊളിച്ചു; സായുധ സംഘം പിടിയിൽ
text_fieldsദുബൈ: ഷാർജയിലെ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ട് ഇറങ്ങിയ മൂന്നംഗ സംഘത്തിെൻറ ശ്രമം ദുബൈ പൊലീസ് തകർത്തു. ദുബൈയിലെ ഹോട്ടൽ മുറിയിൽ തങ്ങിയിരുന്ന ആഫ്രിക്കൻ സംഘം ആയുധങ്ങളുമായി കൊള്ളക്ക് ഒരുക്കം നടത്തുന്ന വിവരം മണത്തറിഞ്ഞ പൊലീസ് പാഞ്ഞെത്തി അറസ്റ്റ് നടത്തുകയായിരുന്നു.
സന്ദർശക വിസയിലെത്തിയ സംഘത്തിെൻറ ലക്ഷ്യം കൊള്ളയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ തന്നെ പിടികൂടി കുറ്റകൃത്യം തടയുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
ഇടപെടാൻ വൈകിയാൽ അനിഷ്ട സംഭവങ്ങളുണ്ടായേക്കും എന്ന ഘട്ടത്തിലാണ് കുറ്റം നടക്കാൻ കാത്തു നിൽക്കാതെ നടപടി സ്വീകരിച്ചത്. വാളുകൾ,കത്തികൾ, കൈയുറ, മുഖം മൂടി, മാപ്പ്, എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.. സംഘം ബാങ്കിെൻറ ചിത്രങ്ങളെടുക്കുന്നതും ജീവനക്കാരുടെ സമയക്രമങ്ങളും വാതിലുകളുടെ സ്ഥാനവും മറ്റും നിരീക്ഷിക്കുന്നതും ദുബൈ പൊലീസിെൻറ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഇവരെ നിരന്തര നിരീക്ഷണത്തിൽവെച്ചു. ഒമ്പതു മാസമായി സംഘത്തിെൻറ സൂത്രധാരൻ യു.എ.ഇക്ക് പുറത്തു നിന്ന് സംഘാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി വരുന്ന കാര്യവും പൊലീസിനറിയാമായിരുന്നു. സംഘം ദുബൈയിൽ എത്തുന്നതിന് നാളുകൾ മുൻപു തന്നെ ഇവരുടെ പദ്ധതികളെക്കുറിച്ച് വിശ്വസനീയ കേന്ദ്രങ്ങൾ കൃത്യമായ വിവരങ്ങൾ കൈമാറിയിരുന്നതായി അന്വേഷണ സംഘം മേധാവി കേണൽ ആദിൽ അൽ ജോഖാർ പറഞ്ഞു.
ഇടപാടുകാർ എന്ന മട്ടിൽ പത്തു ദിവസമായി സംഘം ബാങ്കിനെ ചുറ്റിപ്പറ്റി നിരീക്ഷിച്ചിരുന്നു. കൃത്യം നടത്തുന്നതിന് ഉപയോഗിക്കാൻ പിക്കപ്പ് വാനും വാടകക്കെടുത്തിരുന്നു. കുറ്റകൃത്യം നടന്ന ശേഷം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനേക്കാൾ അഭികാമ്യം പ്രതിരോധിക്കലാണെന്നു പറഞ്ഞ കേണൽ ആദിൽ ദുബൈയിലെ മാത്രമല്ല യു.എ.ഇയിലെ ഒാരോ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കലാണ് പൊലീസിെൻറ ദൗത്യമെന്ന് കൂട്ടിച്ചേർത്തു. പ്രതികളെ തെളിവെടുപ്പിനായി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.