അമേരിക്കന്‍ വിസനിരോധനം യു.എ.ഇയിലെ 11 ലക്ഷം പേരെ ബാധിക്കും
text_fieldsഅബൂദബി: അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ യു.എ.ഇ ഉള്‍പ്പെടുന്നില്ളെങ്കിലും രാജ്യത്ത് ജീവിക്കുന്ന 11 ലക്ഷത്തോളം പേരെ നിരോധനം ബാധിക്കും.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള 11 ലക്ഷത്തോളം പേരാണ് യു.എ.ഇയില്‍ താമസിക്കുന്നത്. ഇവരില്‍ ഇറാനികളാണ് കൂടുതല്‍.
അഞ്ച് ലക്ഷത്തോളം ഇറാനികള്‍ യൂ.എ.ഇയിലുണ്ട്. 240,000 സിറിയക്കാര്‍, 150,000 ഇറാഖികള്‍, 90,000 യെമനികള്‍, 80,000 സുഡാനികള്‍, 50,000 സോമാലിയക്കാര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ കണക്ക്. താരതമ്യേന കുറവാണെങ്കിലും ലിബിയക്കാരും ഇവിടെയുണ്ട്.
സിറിയക്കാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയും മറ്റു ആറ് രാജ്യങ്ങളിലെ പൗരന്മാരെ 90 ദിവസത്തേക്കുമാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുന്നത്. ഏത് രാജ്യക്കാര്‍ക്കും യു.എ.ഇയില്‍നിന്ന് അമേരിക്കന്‍ വിസ ശരിയാക്കുന്നത് താരതമ്യേന എളുപ്പമായാണ് കണക്കാക്കിയിരുന്നത്.
എന്നാല്‍, ട്രംപിന്‍െറ ഉത്തരവ് യു.എ.ഇയിലെ 11 ലക്ഷത്തോളം പേര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
അമേരിക്കയിലുള്ള ബന്ധുക്കളെ കാണാനോ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കോ ഇവര്‍ക്ക് അമേരിക്കയിലേക്ക് പോകാന്‍ കഴിയില്ല.
അമേരിക്കയിലുള്ള മാതാവിനെയും സഹോദരനെയും കാണാനായി അബൂദബി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഇറാന്‍ പൗരന്‍ ഹുസൈന്‍ സെയ്വാനിയെ ഞായറാഴ്ച രാവിലെ സാന്‍ ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ തടഞ്ഞൂവെച്ചു. അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ ആറിനാണ് ഹുസൈന്‍ സെയ്വാനി സാന്‍ ഫ്രാന്‍സിസ്കോയിലത്തെിയത്.
വിമാനം കയറുന്നതിന് മുമ്പ് യാത്രക്കാരന്‍െറ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അബൂദബി വിമാനത്താവളത്തില്‍ അമേരിക്കക്ക് പ്രീ ക്ളിയറന്‍സ് സംവിധാനമുണ്ട്. ഈ സംവിധാനത്തിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറപ്പെട്ടിട്ടും അദ്ദേഹത്തെ സാന്‍ ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ഹുസൈന്‍ സെയ്വാനിയെ പോലെ അമേരിക്കയില്‍ ബന്ധുക്കളുള്ളവര്‍ ഏറെ ആശങ്കയിലാണ്.
ഗ്രീന്‍ കാര്‍ഡ് വിസയില്‍ അമേരിക്കയിലുള്ള ബന്ധുക്കള്‍ക്ക് തങ്ങളെ വന്ന് കാണാനും സാധിക്കാതെ വരുമോ എന്നാണ് ഇവരെ അലട്ടുന്നത്.
ഗ്രീന്‍ കാര്‍ഡിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപിന്‍െറ ഉത്തരവില്‍ ഒന്നും പറയുന്നില്ളെങ്കിലും ഗ്രീന്‍ കാര്‍ഡുള്ളവരെയും ഞായറാഴ്ച വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞിട്ടുണ്ട്.
അതേസമയം ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ വിസയടിക്കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി യു.എ.ഇയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയം ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ പൗരന്മാരോ ഇരട്ട പൗരത്വമുള്ളവരോ വിസാ നടപടികള്‍ക്ക് ഹാജരാകരുതെന്നും വിസ ഫീസ് അടക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.
അഭിമുഖം നടത്താന്‍ നയതന്ത്ര കാര്യാലയത്തിന് സാധിക്കാത്തിനാല്‍ വിസ നടപടികള്‍ക്ക് ഹാജരാകാന്‍ നേരത്തെ അറിയിപ്പ് ലഭിച്ചവരും ഹാജരാകേണ്ടതില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.