ഉപഭോക്താക്കൾക്ക് ഡു നഷ്ടപരിഹാരം നൽകുന്നു
text_fieldsദുബൈ: നെറ്റ്വർക് മുടക്കം മൂലം ഉപഭോക്താക്കൾക്കുണ്ടായ വിഷമത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡു ടെലികോം കമ്പനി. മാർച്ച് 19ന് നാലു മണിക്കൂർ സേവനം മുടങ്ങിയതിനാണ് കമ്പനി പ്രതിക്രിയ ചെയ്യുന്നത്.
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു മാസവും പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു ദിവസവും ഉപയോഗിക്കാവുന്ന സൗജന്യ കോൾ ടൈമും ഡാറ്റയുമാണ് നൽകുന്നത്.
മാർച്ച് 27 വരെ 5050 എന്ന നമ്പറിലേക്ക് FREE എന്ന സന്ദേശമയച്ചാൽ സൗജന്യ സേവനം ലഭിക്കും. പ്രീപെയ്ഡുകാർക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന 25 യു.എ.ഇ കാൾ ടൈമും രണ്ട് ജി.ബി ഡാറ്റയും നൽകുേമ്പാൾ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു മാസത്തിനകം ഉപയോഗിക്കാവുന്ന 75 മിനിറ്റ് നാഷനൽ ടോക്ടൈമും രണ്ട് ജി.ബി ഡാറ്റയും ലഭിക്കും.
കഴിഞ്ഞ മാസം നെറ്റ്വർക് തകരാറിനു പകരമായി ഇത്തിസലാത്തും സൗജന്യം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.