കാറിൽ പിന്നിലിരിക്കുന്നവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കുന്നു
text_fieldsഅബൂദബി: കാറിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന ഗതാഗത കരട് നിയമത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. യാത്രക്കാരിൽ ആരെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ വിധിക്കുകയും നാല് ബ്ലാക്ക് പോയൻറ് ഏർപ്പെടുത്തുകയും ചെയ്യും. യു.എ.ഇയിലെ ഗതാഗത രംഗത്ത് പാലിക്കേണ്ട നിബന്ധനകളും നിയമലംഘനത്തിനുള്ള ശിക്ഷകളും നിർദേശിക്കുന്ന സമഗ്രമായ നിയമത്തിനാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. യു.എ.ഇ ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻറും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയാലും സമാന ശിക്ഷയാണ് നിയമം നിർദേശിക്കുന്നത്. ചെറു വാഹനങ്ങൾ അപകടകരമായി ഒാടിച്ചാൽ 3,000 ദിർഹമാണ് പിഴ. മൂന്ന് മാസത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. മദ്യപിച്ച് വാഹനമോടിച്ചാൽ ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ അമിത വേഗത്തിൽ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻറും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. നാല് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സുരക്ഷാ സീറ്റില്ലെങ്കിൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻറും വിധിക്കും. ലൈസൻസ് പ്ലേറ്റില്ലാത്ത വാഹനം ഒാടിച്ചാൽ 3,000 ദിർഹം പിഴയും മൂന്ന് ബ്ലാക്ക് പോയിൻറും. മൂന്ന് മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
റോഡിൽ കാറുകൾ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയാൽ 1,000 ദിർഹമാണ് പിഴ. റോഡ് വൃത്തികേടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻറും.
അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ അനുമതിയില്ലാതെ കൊണ്ടുപോയാൽ 3,000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിൻറും കൂടാതെ 30 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കുയും ചെയ്യും.
50 ശതമാനം സുതാര്യത ലഭിക്കുന്ന തരത്തിൽ മുന്നിലേത് ഒഴികെയുള്ള ഗ്ലാസുകൾക്ക് ചായം നൽകിയോ സൺ ഫിലിം ഒട്ടിച്ചോ സൂര്യപ്രകാശത്തെ തടയാം. നേരത്തെ 70 ശതമാനം സുതാര്യമാകണം എന്നായിരുന്നു നിയമം. ലേണേഴ്സ് പെർമിറ്റിൽ വാഹനമോടിക്കുന്നവർ ഒരു വർഷ ഡ്രൈവിങ് വിലക്കുകയും 24 ബ്ലാക്ക് പോയിൻറ് ഏർപ്പെടുത്തുകയും ചെയ്യും. ഇക്കാലയളവിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ ഇവർക്ക് അനുമതിയുണ്ടാവില്ല.
ബ്ലാക്ക് പോയിൻറുകൾ പിഴയടച്ച തീയതി മുതൽ ഒരു വർഷം നിലനിൽക്കും. ഇക്കാലയളവിൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടില്ലാത്തവരുടെ ബ്ലാക്ക് പോയിൻറാണ് ഒഴിവാക്കുക. ഹെവി വാഹന ഡ്രൈവർമാർ ഏതു ഗതാഗത നിയമലംഘനം നടത്തിയാലും ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കുകയും 3,000 ദിർഹം പിഴ ഇൗടാക്കുകയും ചെയ്യും. ലൈസൻസ് റദ്ദാക്കിയ കാലാവധി പൂർത്തിയായാൽ ഇവർ പരിശീലനത്തിൽ പെങ്കടുക്കുകയും വേണം.
ഹെൽമറ്റില്ലാതെ മോേട്ടാർ ൈസക്കിൾ ഒാടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻറും ലഭിക്കും. മോേട്ടാർ സൈക്കിളിെൻറ പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് വെച്ചില്ലെങ്കിലും ഇതേ ശിക്ഷയായിരിക്കും. ദേശീയ ദിനാഘോഷം പോലുള്ള വിശേഷാവസരങ്ങളിൽ കാർ റാലി നടത്താൻ അധികൃതരിൽനിന്ന് അനുമതി വാങ്ങിയിരിക്കണം. ഇെല്ലങ്കിൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻറും വിധിക്കുകയും 15 ദിവസം വാഹനം കണ്ടുകെട്ടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.