െഎ.ബി.പി.സിക്ക് ആദ്യമായി മലയാളി വനിതാ ഭാരവാഹികൾ
text_fieldsദുബൈ: യു.എ.ഇയിെല ഇന്ത്യൻ ബിസിനസുകാരുടെയും പ്രഫഷണലുകളുടെയും ഏറ്റവും വലിയ അംഗീകൃത കൂട്ടായ്മയായ ഇന്ത്യൻ ബിസിനസ് ആൻറ് പ്രഫഷണൽ കൗൺസിലിന് (െഎ.ബി.പി.സി) ചരിത്രത്തിലാദ്യമായി വനിത പ്രസിഡൻറും സെക്രട്ടറി ജനറലും. രണ്ടുപേരും മലയാളികളാണെന്ന സവിശേഷതയുമുണ്ട്. മുതിർന്ന അഭിഭാഷകയും പാലക്കാട്ടുകാരിയുമായ ബിന്ദു സുരേഷ് ചേറ്റൂരാണ് പ്രസിഡൻറ്. കോഴിക്കേട് സ്വദേശിനി സ്മിത പ്രഭാകറാണ് സെക്രട്ടറി ജനറൽ. വടക്കേ ഇന്ത്യക്കാരുടെ ശക്തമായ മേധാവിത്തമുള്ള െഎ.ബി.പി.സിയിൽ ദക്ഷിണേന്ത്യക്കാർ തന്നെ ഒന്നിച്ച് ഇൗ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.
2017^19 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിലാണ് മലയാളി വനിതകളുടെ മുന്നേറ്റമുണ്ടായത്.
മറ്റു ഭാരവാഹികൾ: ഹേമന്ദ് ജെത്വാനി (വൈസ് പ്രസി.), ജനക് പഞ്ചുവാനി (ട്രഷറർ), ജി.ആർ.മേത്ത, ജെയിംസ് മാത്യു, കുൽവന്ത് സിങ്, മോണിക്ക അഗർവാൾ, നിമിഷ് മക്വാന (അഡ്മനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾ).
ഇന്ത്യൻഎംബസിയിലെയും കോൺസുലേറ്റിലെയും സീനീയർ പാനൽ അഭിഭാഷകയായ ബിന്ദു ചേറ്റൂർ 2015^17 കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡിലെത്തുന്ന ആദ്യ വനിതയായിരുന്നു. െഎ.ബി.പി.സിക്ക് വനിതാ സമിതി രൂപവൽക്കരിക്കുന്നതിലും വനിതകൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതിലും ഇൗ പാലക്കാട്ടുകാരി മുൻപന്തിയിലുണ്ടായിരുന്നു. കോഴിക്കോട്ടുകാരിയായ സ്മിത പ്രഭാകർ പരസ്യ ഏജൻസി രംഗത്താണ് പ്രവർത്തിക്കുന്നത്.
ഒമ്പതംഗ അഡ്മിനിസ്ട്രേറ്റീവ് ബോർഡിലേക്ക് 22 പേരാണ് മത്സരിച്ചിരുന്നത്. ഇതിൽ അഡ്വ. ബിന്ദുവിനും നിലവിലെ പ്രസിഡൻറ് കുൽവന്ത് സിങിനുമാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. രണ്ടുപേർക്കും 256 വോട്ട്. നിലവിലെ പ്രസിഡൻറിെൻറയത്ര വോട്ട് ഒരു വനിതക്ക് ലഭിക്കുന്നതും ആദ്യമായായിരുന്നു. ഏറ്റവും കുടുതൽ വോട്ട് ലഭിച്ച ഒമ്പത് പേർ ചേർന്നുള്ള അഡ്മിനിസ്ട്രേറ്റീവ് ബോർഡാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. അഡ്വ. ബിന്ദുവിെൻറയും സ്മിത പ്രഭാകറിെൻറയും തെരഞ്ഞെടുപ്പ് െഎകകണ്ഠ്യേനയായിരുന്നു. 2003ൽ രൂപവത്കൃതമായ െഎ.ബി.പി.സി ദുബൈ ചേംബർ ഒാഫ് കൊമേഴ്സിെൻറ അംഗീകാരമുള്ള ഏക ബിസിനസ് കൗൺസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.