Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ...

ദുബൈയിൽ മാലിന്യനീക്കത്തിന്​  ഫീസ്​ മെയ്​ മാസം മുതൽ

text_fields
bookmark_border
ദുബൈയിൽ മാലിന്യനീക്കത്തിന്​  ഫീസ്​ മെയ്​ മാസം മുതൽ
cancel
ദുബൈ: വിവിധ തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്​ ഇൗ വരുന്ന മെയ്​ മാസം മുതൽ ദുബൈ ഫീസ്​ ഇടാക്കും. സുസ്​ഥിര മാലിന്യ നിർമാർജനത്തി​​െൻറയും ഉറവിട മാലിന്യ സംസ്​കരണത്തി​​െൻറയും അന്താരാഷ്​ട്ര മാതൃകകൾ പ്രാവർത്തികമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്​. മാലിന്യത്തി​​​െൻറ തോത്​ കുറക്കുക, ആവുന്നത്ര വസ്​തുക്കളുടെ പുനരുപയോഗം സാധ്യമാക്കുക, സുരക്ഷിതമായ അന്തരീക്ഷം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ്​ മ​ുന്നോട്ടുവെക്കുന്നത്​.   ഇതു സംബന്ധിച്ച ഉത്തരവ്​ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തും പ്രഖ്യാപിച്ചു.   ദുബൈ നഗരസഭക്കാണ്​ ഉത്തരവി​​െൻറ നിർവഹണ ചുമതല. മെയ്​ 17 മുതൽ ഫീസുകൾ നിലവിൽ വരുമെന്നും ഗാർഹിക മാലിന്യങ്ങൾ ഉത്തരവി​​െൻറ പരിധിയിൽ വരില്ലെന്നും ദുബൈ നഗരസഭ മാലിന്യ മാനേജ്​മ​െൻറ്​ വിഭാഗം ഡയറക്​ടർ അബ്​ദുൽ മജീദ്​ സിഫാഇ പറഞ്ഞു. വ്യവസായ സ്​ഥാപനങ്ങൾ, പൊതു^സ്വകാര്യ സ്​ഥാപനങ്ങൾ, ഫാക്​ടറികൾ എന്നിവയിൽ നിന്നാണ്​ പണം ഇൗടാക്കുക. 
 ജനറൽ വേസ്​റ്റ്​, ആവശ്യമില്ലാത്ത വസ്​തുക്കൾ,   അപകടകരമായ മാലിന്യം, ആശുപത്രി അനുബന്ധ മാലിന്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ്​ ഫീസ്​ ചുമത്തുക. ഇൗ വർഷം ചുമത്തുന്ന ഫീസ്​ അടുത്ത വർഷങ്ങളിൽ വർധിക്കും.
 മുനിസിപ്പാലിറ്റി മാലിന്യത്തിന്​ ഇൗ വർഷം ടൺ ഒന്നിന്​ 80 ദിർഹമാണ്​ ഇടാക്കുക. 2019ൽ 90,2020ൽ 100 ദിർഹം വീതം നൽകേണ്ടി വരും. ജൈവമാലിന്യങ്ങൾക്ക്​ ഇൗ വർഷം ടണ്ണിന്​ 30 ദിർഹമാണ്​ നിരക്ക്​. ജൈവമാലിന്യങ്ങളുമായി കൂടിക്കിടക്കുന്ന പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങൾക്കും 30 ദിർഹം ഇൗടാക്കും. എന്നാൽ ജൈവമാലിന്യം ഇല്ലാത്തവയാണെങ്കിൽ 20 ദിർഹം നൽകിയാൽ മതി. കൃഷി അനുബന്ധ മാലിന്യങ്ങൾ നീക്കുന്നതിന്​ 10 ദിർഹമാണ്​ ടൺ ഒന്നിന്​ ഇൗടാക്കുക. നിർമാണ അവശിഷ്​ടങ്ങൾക്ക്​ 10 ദിർഹമാണ്​ ഇൗടാക്കുക. എന്നാൽ കോൺക്രീറ്റ്​, മരം തുടങ്ങിയവക്ക്​ രണ്ട്​ ദിർഹം മതിയാവും. മാലിന്യങ്ങളിൽ ചിലത്​ സംസ്​കരിച്ച്​ വളമാക്കി മാറ്റും.മറ്റു ചില വിഭാഗങ്ങളിലുള്ളവ കുഴിച്ചു മൂടും. കടലാസ്​, ടേപ്പുകൾ,സി.ഡി, തുകൽ, റബ്ബർ, സ്​പോഞ്ച്​, തുണി, ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം എന്നിവ നീക്കം ചെയ്യാൻ ടണ്ണിന്​ 200 ദിർഹം നൽകണം. 
വൈദ്യുതി ഉപകരണങ്ങൾ, കേടായ മാംസം,  മൃഗങ്ങളുടെ മൃതദേഹം, കേടുപാട്​ സംഭവിച്ച ചെടികൾ, വളം എന്നിവക്ക്​ 300 ദിർഹം.  പുകയില, സിഗററ്റ്​, മദ്യം എന്നിവ നീക്കം ചെയ്യുന്നതിന്​ ടൺ ഒന്നിന്​ 500 ദിർഹം ഇൗടാക്കും. സൗന്ദര്യവർധക വസ്​തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, കോൺടാക്​ട്​ ലെൻസ്​ എന്നിവക്ക്​ കിലോ ഗ്രാമിന്​ അഞ്ചു ദിർഹം നിരക്കിൽ നൽകണം. 
അപകടകരമായ മാലിന്യങ്ങൾക്ക്​ 20 ദിർഹം മുതൽ 1000 ദിർഹം വരെയാണ്​ ടൺ ഒന്നിന്​ ഇൗടാക്കുക. 
പൊതു ആശുപത്രികളിൽ നിന്നുള്ള മാലിന്യം  കിലോ ഒന്നിന്​ മൂന്ന്​ ദിർഹം നിരക്കിലാണ്​ നീക്കുക. സ്വകാര്യ മേഖലയിൽ ഇത്​ ഇരട്ടിയാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newswaste management
News Summary - -
Next Story