Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 10:54 AMUpdated On
date_range 16 July 2018 5:06 PMഫുട്ബാൾ ചൂട് ശമിച്ചു, ഇനി വീണ്ടും ജീവിതച്ചൂടിലേക്ക്
text_fieldsbookmark_border
camera_alt?????? ??????? ??????????? ??????? ?????????????? ???????? ??????????? ???????????????
ദുബൈ: സൂര്യൻ അമ്പതു ഡിഗ്രിയിൽ ചുട്ടുപൊള്ളിക്കുന്നതൊന്നും ഗൾഫ് നാടുകളിലെ ഫുട്ബാൾ പ്രേമികൾ അറിഞ്ഞിരുന്നതേയില്ല. അതിലും എത്രയോ ഇരട്ടിയിലാണ് ലോകകപ്പ് ആവേശം അവരെ ചൂടുപിടിപ്പിച്ചിരുന്നത്. നാലു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോകകപ്പ് നേരിൽ കാണാമെന്ന പ്രതീക്ഷ മനസിലിട്ട് പലരും നടക്കുേമ്പാൾ കാത്തിരിക്കാൻ ക്ഷമയില്ലാതെ, ഒരു കളിയെങ്കിലും ഇക്കുറി തന്നെ നേരിൽ കാണണമെന്ന വാശിയോടെ പലരും റഷ്യയിലേക്ക് പറന്നു.
ഫുട്ബാൾ സംഘാടകനായ അബൂദബിയിലെ ഷാനവാസ് സി.കെ.പി മുഹമ്മദിനെപ്പോലുള്ളവർ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിനുൾപ്പെടെ സാക്ഷിയായപ്പോൾ ദുബൈയിലെ അറബ് പത്ര ഫോേട്ടാഗ്രാഫറായ അഫ്സൽ ശ്യാമും സുഹൃത്തുക്കളും േജാലിത്തിരക്കിനിടെ കിട്ടിയ ഇടവേളയിൽ ഒന്നു പറന്നിറങ്ങി സെമി കണ്ടു മടങ്ങി. ഷാർജ വിമാനത്താവളത്തിലെ പർച്ചേസിങ് ഒഫീസർ അബ്ദുല്ല കുഞ്ഞിയും കുറെയേറെ മാച്ചുകൾക്ക് സാക്ഷിയായി. ഗൾഫ് മാധ്യമം സംഘടിപ്പിച്ച കമോൺ കേരള ഇൻഡോ അറബ് സാംസ്കാരിക വാണിജ്യ സൗഹൃദമേളയിൽ കോസ്മോസ് ട്രാവൽസ് ഒരുക്കിയ ക്ലിക്ക് ആൻറ് ഫ്ലൈ മത്സരത്തിലെ ജേതാക്കൾക്കും ലോകകപ്പ് കാണാൻ ഭാഗ്യമുണ്ടായി. ദുബൈയിൽ നിന്ന് ലോകകപ്പ് കാണാൻ റഷ്യയിലേക്ക് പോയ മലയാളി വനിതാസംഘങ്ങളും കുറവല്ല.
നേരിൽ കാണാൻ കഴിയാത്തവർക്ക് വിപുല സംവിധാനങ്ങളും സൗകര്യങ്ങളുണ്ടായിരുന്നു രാജ്യമെമ്പാടും. വൻകിട ഹോട്ടലുകളിലും ക്ലബുകളിലും ഒരുക്കിയ സ്ക്രീനുകളിലാണ് സ്വദേശികളും സമ്പന്നരും കളി ആസ്വദിച്ചതെങ്കിൽ അതിനെയെല്ലാം വെല്ലുന്ന ഹരമായിരുന്നു ബാച്ച്ലർ റൂമുകളിലും അസോസിയേഷൻ ഹാളുകളിലും ഒരുക്കിയ കളിമേളങ്ങൾ.
ഷാർജ ഇന്ത്യൻ അസോസിയേഷനിലും അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിലും ഉമ്മുൽഖുവൈൻ ബസാറിലുമെല്ലാം ലുഷ്കിനി സ്റ്റേഡിയം പുനസൃഷ്ടിച്ചു ആരാധകർ. കുഞ്ഞുങ്ങളെ ഇഷ്ട ടീമുകളുടെ ജഴ്സി അണിയിച്ചു രക്ഷിതാക്കൾ.
പ്രിയ ടീമുകളായ അർജൻറീനയും ബ്രസീലും തോറ്റതോടെ കളി കാണൽ നിർത്തിയ ചിലരുണ്ടെങ്കിലും അവസാന വലകുലുക്കം വരെ പന്തിനു പിന്നാലെ മനസുകൊണ്ട് പായുകയായിരുന്നു 99 ശതമാനം ഫുട്ബാൾ പ്രേമികളും. ഇഷ്ട ടീമുകൾ തോറ്റപ്പോൾ അവർ പ്രാണനും പ്രാർഥനയും മറ്റു ടീമുകൾക്കായി പകുത്തു നൽകി. ഫ്രാൻസിെൻറ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ക്രൊയേഷ്യൻ കുതിപ്പ് ഫൈനൽ വരെ എത്തുമെന്ന് പ്രവാസിക്കൂട്ടവും കരുതിയില്ല. നാടിനെ അപേക്ഷിച്ച് ഫ്ലക്സുകൾ കൊണ്ടുള്ള മത്സരം പ്രവാസ ലോകത്ത് ഇല്ലെങ്കിലും നവ മാധ്യമങ്ങളിൽ ട്രോളു കൊണ്ടുള്ള അങ്കത്തിന് ഒട്ടും കുറവില്ലായിരുന്നു.
മത്സരങ്ങളെല്ലാം വൈകുന്നേരങ്ങളിലായതിനാൽ ബാച്ച്ലർ ഫ്ലാറ്റു കളിൽ ഒരു മാസക്കാലം പോയതറിഞ്ഞിരുന്നില്ല. സെമി ഫൈനൽ മുതൽ ഇത്തിസലാത്ത് സൗജന്യമായി വരിക്കാർക്ക് ഫുട്ബാൾ മധുരം വിളമ്പിയതും അനുഗ്രഹസമാനമായിരുന്നു. ഇഷ്ടടീമിനായി ആർപ്പുവിളിച്ചും വാദിച്ചും പ്രതിരോധിച്ചും മതിമറന്ന ദിവസങ്ങൾ ഇനി മധുരമൂറുന്ന ഒാർമ. ഇനി വീണ്ടും പതിവുദിനചര്യകളിലേക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story