Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ...

ദുബൈ  വിമാനത്താവളത്തിലെ റൺവെ അടക്കുന്നു; സർവീസുകളെ ബാധിക്കും​

text_fields
bookmark_border
Dubai-Airport
cancel
ദുബൈ: നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍  റണ്‍വേ അടയ്ക്കുന്നു. നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായി 45 ദിവസത്തേക്കാണ്​ ഒരു റൺവെ അടക്കുന്നത്​. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് റൺവെ അടക്കുക. ഈ സമയത്ത് ശേഷിക്കുന്ന ഒരു റണ്‍വേ മാത്രമേ ഉപയോഗിക്കാനാവൂ. ഇൗ കാലയളവിൽ വിമാന സർവീസുകൾക്ക്​ വ്യാപക മാറ്റം വരും. പല കമ്പനികളും സമയക്രമം പരിഷ്​ക്കരിക്കാൻ ഒരുങ്ങുകയാണ്​. ചില സെക്ടറുകളിലെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുമെന്നും മറ്റ് ചിലയിടങ്ങളിലേക്ക്​ സമയത്തിലോ വിമാനങ്ങളുടെ എണ്ണത്തിലോ മാറ്റം വരുത്തേണ്ടി വരുമെന്നും എമിറേറ്റ്​സ്​ എയർലെൻസ്​ അറിയിച്ചു. നിലവില്‍ പ്രതിദിനം 1100 വിമാനങ്ങളാണ് ദുബൈ അന്താരാഷ്​ട്ര വിമാനത്താവളം വഴി സര്‍വ്വീസ് നടത്തുന്നത്. റണ്‍വേ അടച്ചിടുന്നത്​ 43 ശതമാനം സര്‍വ്വീസുകളെ ബാധിക്കും. 
ഈ സമയത്ത്​ യാത്രക്ക്​ പദ്ധതിയിടുന്നവര്‍ പുതിയ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന്​ വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്​. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെലവ്​ കുറഞ്ഞ വിമാനക്കമ്പനിയായ ​ഫ്ലൈ ദുബൈ കൂടുതൽ സർവീസുകൾ ദുബൈ വേൾഡ്​ സ​െൻററിലേക്ക്​ മാറ്റാൻ ആലോചിക്കുന്നുണ്ട്​. നിലവിൽ നിരവധി സർവീസുകൾ ഫ്ലൈ ദുബൈ ഇവിടെ നിന്ന്​ നടത്തുന്നുണ്ട്​. ഉപഭോക്താക്കൾക്ക്​ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച്​ ആുലാചിക്കുമെന്ന്​ എമിറേറ്റ്​സ്​ എയർലൈൻസ്​ അറിയിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airport
News Summary - -
Next Story