2023ലെ യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം യു.എ.ഇയിൽ
text_fieldsദുബൈ: കാലാവസ്ഥയും പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യുന്ന യു.എൻ സമ്മേളനം 'കോപ് 28 കോൺഫറൻസ്' 2023ൽ യു.എ.ഇയിൽ നടക്കും. വ്യാഴാഴ്ച രാത്രി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അഭിമാനകരമായ നേട്ടം പ്രഖ്യാപിച്ചത്. നേട്ടം കൈവരിച്ചതിൽ അഭിനന്ദനമറിയിച്ച അദ്ദേഹം സമ്മേളനം വിജയിപ്പിക്കാനായി എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് വ്യക്തമാക്കി.
ആഗോള കോൺഫറൻസിന് ആഥിത്യം വഹിക്കാൻ യു.എ.ഇ സർവസജ്ജമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സഹകരണത്തിന് പ്രതിജ്ഞാബദ്ധരായ രാഷ്ട്രമെന്ന നിലയിൽ ഭൂമിയുടെ കാലാവസ്ഥ വെല്ലുവിളി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമ്മേളനത്തിന് ആഥിത്യം വഹിക്കാൻ യു.എ.ഇ ഒരുക്കമാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
ഇത്തവണ ഗ്ലാസ്ഗോയിൽ നടന്ന കോപ് 26 കോൺഫറൻസിൽ യു.എ.ഇ പ്രധാന റോൾ വഹിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ചർച്ച ചെയ്യുന്ന സമ്മേളനമാണ് 'കോപ് 28 കോൺഫറൻസ്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.