നവംബറിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് മൂല്യം 220 കോടി
text_fieldsഅജ്മാന്: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണി നവംബർ മാസത്തിൽ വളർച്ച കൈവരിക്കുന്നത് തുടരുകയാണെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. ഡിപ്പാർട്മെന്റ് ആകെ 1059 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് രേഖപ്പെടുത്തിയത്.
ഇതിന്റെ മൊത്തം മൂല്യം 220 കോടി ദിർഹമിലേറെ വരും. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59 ശതമാനം വളർച്ചനിരക്ക് വര്‍ധനയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന വിൽപനമൂല്യം രേഖപ്പെടുത്തിയത് അൽ ഹീലിയോ-2 ഏരിയയിലാണ്. ഇത് 7.5 കോടി ദിർഹമാണ്. കഴിഞ്ഞ നവംബറിൽ ഡിപ്പാർട്മെന്റ് 185 മോർട്ട്ഗേജ് ഇടപാടുകൾ രേഖപ്പെടുത്തിയിരുന്നു. ഇവയുടെ മൊത്തം മൂല്യം 100 ദിർഹം കവിഞ്ഞു.
ഏറ്റവുമധികം ആവശ്യക്കാരുള്ള പ്രദേശങ്ങളുടെ പട്ടികയിൽ അല്‍ യാസ്മീനും തൊട്ടുപിന്നില്‍ അൽ റാഷിദിയ-1, അൽ സഹിയ, അൽ ഹീലിയോ-2 എന്നിവയുമാണ്. സിറ്റി ടവേഴ്സ്, അജ്മാൻ വൺ എന്നീ രണ്ട് പ്രോജക്ടുകൾക്കു മുന്നിലായി എമിറേറ്റ്സ് സിറ്റി പ്രോജക്ട് ഏറ്റവും ജനപ്രിയമായ പ്രധാന പദ്ധതികളുടെ പട്ടികയിലും ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.