എക്സ്പോയിൽ ടിക്കറ്റ് വിൽപനക്ക് 2500 സ്ഥാപനങ്ങൾ
text_fieldsദുബൈ: എക്സ്പോ 2020യിലേക്ക് ലോകത്തിനെ ക്ഷണിക്കാനൊരുങ്ങി യു.എ.ഇ. 100 രാജ്യങ്ങളിലെ 2500 സ്ഥാപനങ്ങൾക്കാണ് ടിക്കറ്റ് വിൽപനക്ക് അനുമതി നൽകിയത്. നേരേത്ത തീരുമാനിച്ചതിലും ഇരട്ടിയാണിത്. ഓൺലൈൻ ട്രാവൽ ഏജൻറുമാർ, ടൂർ ഓപറേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, എയർലൈനുകൾ എന്നിവരാണ് ടിക്കറ്റ് വിൽപനക്കായി എക്സ്പോയുമായി കരാർ ഒപ്പുവെച്ചത്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിെൻറ (എ.ടി.എം) ഉദ്ഘാടന വേദിയിലാണ് സംഘാടകർ ഇക്കാര്യം പ്രഖ്യാപിച്ചത്.
മികച്ച പാക്കേജുകളോടെ സന്ദർശകരെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ദുബൈയിലെത്തിക്കുകയാണ് ലക്ഷ്യം. ആഗോള ട്രാവൽ ബ്രാൻഡുകളുടെ സംഗമവേദിയായ അറേബ്യൻ ട്രാവൽ മാർക്കറ്റ് ഇതിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.
കോവിഡിന് മുമ്പ് 1000ഓളം സ്ഥാപനങ്ങൾക്കായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ, കോവിഡുമൂലം എക്സ്പോ മാറ്റിെവച്ചതോടെ ഇത് ഇരട്ടിയാക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലുള്ള ടൂർ ഓപറേറ്റർമാർക്ക് അനുമതി നൽകിയതിനാൽ അതത് രാജ്യങ്ങളിലുള്ളവർക്ക് ദുബൈയിലേക്കുള്ള യാത്ര സുഗമമാകുമെന്ന് എക്സ്പോ മാർക്കറ്റ് സ്ട്രാറ്റജി ആൻഡ് സെയിൽസ് വൈസ് പ്രസിഡൻറ് സുമതി രാമനാഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.