ദുബൈ എയർഷോയിൽ 286 ബില്യൺ ദിർഹത്തിെൻറ കരാറുകൾ
text_fieldsദുബൈ: അഞ്ചുദിവസം നീണ്ട ദുബൈ എയർഷോയിൽ ആകെ 286 ബില്യൺ ദിർഹത്തിെൻറ കരാറുകൾ ഒപ്പിട്ടതായി അധികൃതർ വ്യക്തമാക്കി. കോവിഡിന് ശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വ്യോമയാന പ്രദർശനത്തിൽ, മഹാമാരിക്കാലത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. പ്രതിരോധ, വാണിജ്യ ആവശ്യങ്ങൾക്കായി ഒപ്പുവെച്ച കരാറുകളെല്ലാം ഇതിൽ ഉൾപ്പെടും.
കോവിഡിന് മുമ്പ് 2019ൽ നടന്ന എയർഷോയിൽ 183 ബില്യൺ ദിർഹത്തിെൻറ കരാറുകളിലാണ് ഒപ്പിട്ടിരുന്നത്. ആൽ മക്തൂം ഇൻറർനാഷനൽ വിമാനത്താവളത്തിൽ നടന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നായി 1200ലേറെ പ്രദർശകർ എത്തിയിരുന്നു.
യൂറോപ്യൻ ഏറോസ്പേസ് ഭീമനായ 'എയർ ബസാ'ണ് 408 കരാറുകളുമായി ഏറ്റവും കൂടുതൽ നേട്ടം കൊയ്തത്. യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കരാറുകാരുമായും വിതരണക്കാരുമായും 22.5 ബില്യൺ ദിർഹത്തിെൻറ ഉടമ്പടികളിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ട്. അബൂദബി ആസ്ഥാനമായ അഡ്വാൻസ്ഡ് ടെക്നോളജി സ്ഥാപനമായ എഡ്ജ് ഗ്രൂപ്പിെൻറ അനുബന്ധ സ്ഥാപനമായ ജി.എ.എല്ലിന് 11 ബില്യൺ ദിർഹം മൂല്യമുള്ള വലിയ കരാർ യു.എ.ഇ എയർഫോഴ്സും എയർ ഡിഫൻസും എയർഷോയുടെ ആദ്യ ദിവസം നൽകിയിരുന്നു.
ഇന്ത്യൻ കമ്പനികളും മികച്ച നേട്ടം മേളയിൽ കൈവരിച്ചു. എയർഷോയുടെ അവസാനദിനത്തിൽ യു.എ.ഇ, ഇന്ത്യ എയ്റോബാറ്റിക്സ് ടീമുകൾ ദുബൈയിലെ സുപ്രധാന ലാൻഡ്മാർക്കുകൾക്ക് മുകളിലൂടെ വ്യോമപ്രകടനം നടത്തുകയും ചെയ്തു. ഇന്ത്യയുടെ സൂര്യകിരണും യു.എ.ഇയുടെ അൽ ഫുർസാനും ആകർഷകമായ പ്രദർശനമാണ് ആകാശത്ത് ഒരുക്കിയത്. ബുർജ് ഖലീഫ, ഐൻ ദുബൈ, ബുർജ് അൽ അറബ് തുടങ്ങിയവക്ക് മുകളിലൂടെയായിരുന്നു പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.